താൾ:33A11414.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 248 —

1091 കുംഭമാസത്തിൽ മഴപെയ്താൽ കുപ്പയെല്ലാം ചോറു.

1092 കുശവന്നു പലനാളത്തെ വേല; വടിക്കാരന്നു ഒരു നാഴിക
ത്തെ വേല.

1093 കുറിയവന്നു നെടിയ ബുദ്ധി.

1094 കൂനിന്റെ പുറത്തു കുരു.

1095 കെട്ടി ഞാന്നു ചത്തവന്റെ വാലിൽ കടിച്ചു
ഞാന്നു ചത്തവൻ.

1096 കൊച്ചികണ്ടവന്നു അച്ചിവേണ്ടാ; കൊല്ലം കണ്ടവന്നു ഇല്ലം
വേണ്ടാ; അമ്പലപ്പുഴവേല കണ്ടവന്നു അമ്മയും വേണ്ടാ.

1097 കൊലക്കുടിയിൽ സൂചിവില്പാൻ വരുന്നോ?

1098 ഗ്രന്ഥത്തിൽ കണ്ടപശു പുല്ലു തിന്നുകയില്ല.

1099 ചക്കെക്കു ചുക്കു തന്നെ പ്രതിവിധി.

1100 ചത്തപശുവിന്നു മുക്കുടം പാലു.

1101 ചാകയുമില്ല കട്ടിലൊഴികയുമില്ല.

1102 ചിരട്ടയിൽ വെള്ളം ഇറുമ്പിന്നു സമുദ്രം.

1103 ചിറിക്കു പുറത്തു പോയാൽ പടിക്കു പുറത്തു.

1104 ചുക്കു കൂടാതെ കഷായമില്ല.

1105 ചെത്തി ച്ചെത്തി ചെങ്ങലം കണ്ടു.

1106 ചേറ്റിക്കുത്തിയ കൈ ചോറ്റുക്കുത്താം.

1107 ജാത്യാലുള്ളതു തൂത്താൽ പോകുമോ?

1108 തന്നാലെ താൻ കെട്ടാൽ അണ്ണാവി എന്തു ചെയ്യും.

1109 തന്നിഷ്ടം പൊന്നിഷ്ടം ആരാന്റെ ഇഷ്ടം വിമ്മിഷ്ടം.

1110 തമ്മേലുണ്ടെങ്കിലെ തമ്മൂട്ടിൽ വീഴും.

1111 തരം എന്നു വെച്ച വെളുക്കുവോളം കക്കാറുണ്ടോ?

1112 തലയണ മന്ത്രം.

1113 തലയണമാറിയാൽ തലക്കേടു പൊറുക്കുമോ?

1114 തല്ലുന്ന കയ്യേ തഴകത്തുള്ളൂ.

1115 തള്ള ചവിട്ടിയാൽ പിള്ളക്കു കേടില്ല.

1116 തള്ളേ നോക്കി പിള്ളേവാങ്ങണം.

1117 തങ്കയ്യിൽ കാണം മറുകയ്യിൽ പോയാൽ അക്കാണം വക്കാണം

1118 താടികൊണ്ടു സ്ഥാനം കാണ്മാൻ എളുപ്പം.

1119 താന്നാഴി കറക്കയുമില്ല മോരിനു വരുന്നവരെ കുത്തുകയും
ചെയ്യും.

1120 തീയും നുണയും കുറച്ചു മതി.

1121 തീയുണ്ടാകാതെ പുകയുണ്ടാകില്ല.

1122 തീക്കൊള്ളികൊണ്ടു അടികൊണ്ട പൂച്ച മിന്നാമിന്നി കാണു
മ്പോൾ പേടിക്കും.

1123 തുലാവർഷം കണ്ടു ഓടിയവനുമില്ല കാലവർഷം കണ്ടു ഇരു
ന്നവനുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/320&oldid=199543" എന്ന താളിൽനിന്ന് ശേഖരിച്ചത്