താൾ:33A11414.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 247 —

1054 ഏറെ പ്രിയം അപ്രിയം.

1055 ഏറ്റത്തിന്നു ഒരു ഇറക്കമുണ്ടു.

1056 ഒന്നു വരാത്തവനുമില്ല; ഒമ്പതു വന്നവനുമില്ല.

1057 ഒന്നു പാലെന്നും ഒന്നു മോരെന്നും വെക്കരുതു.

1058 ഒരു വെടിക്കു രണ്ടു പക്ഷി.

1059 ഒലിപ്പിലെ കല്ലിന്നു പൂപ്പു ഇല്ല.

1060 ഒഴുക്കു നീററിൽ അഴുക്കില്ല.

1061 ഓണം ഉണ്ട വയറേ ചൂള പാടത്തുള്ളു.

1062 ഓമ്പും പിള്ള തേമ്പി തേമ്പി.

1063 കടിച്ചതുമില്ല പിടിച്ചതുമില്ലെന്നായി.

1064 കണക്കു പറഞ്ഞാൽ കഞ്ഞിക്കു പറ്റില്ല.

1065 കണ്ടാൽ നല്ലതു, കാര്യത്തിന്നാകാ.

1066 കടം കാലൻ.

1067 കടിക്കുന്ന നായിനെ മുറുക്കി കേട്ടേണം.

1068 കണ്ടവൻ മീണ്ടുകയില്ല.

1069 കണ്ണു കാണാത്തവന്നു കണ്ണാടി കാട്ടുമ്പോലെ.

1070 കനകമൂലം കാമിനിമൂലം കലഹം.

1071 കറുത്ത കോഴി വെളുത്ത മുട്ടയിട്ടു.

1072 കളവിന്നു കാലില്ല.

1073 കളിയിലും കള്ളം ആകാ.

1074 കളിയിൽ ബാപ്പ മകൻ.

1075 കള്ളൻ കട്ടു വെള്ളനെ കഴുവേറ്റി.

(കട്ടതിന്നു കോമട്ടിയെ കഴുവേറ്റി).

1076 കള്ളനെ വിശ്വസിച്ചാലും കുള്ളനെ വിശ്വസിച്ചു കൂടാ.

1077 കസ്തൂരിയും കാമവും ഒളിച്ചു വെച്ചു കൂടാ.

1078 കണ്ടപ്പോൾ കരിമ്പു, പിടിച്ചപ്പോൾ ഇരിമ്പു.

1079 കല്യാണമാല കനകമാല; കാണുന്നവനിമ്പമാല; കഴിക്കുന്ന
വന്നു കണ്ഠമാല.

1080 കാക്കയിൽ പൂവനില്ല.

1081 കാക്കോലവും മുക്കാച്ചമയവും.

1082 കാല്പണത്തിൻറ പൂച്ച മുക്കാല്പണത്തിന്റെ നൈ കുടിച്ചതു
പോലെ.

1083 കാറ്റുള്ളപ്പോൾ തൂറേറണം.

1084 കാളപെറ്റെന്നു കേട്ടു കയറെടുത്തു.

1085 കാളക്കു കാമവേദന: പശുവിന്നു പ്രസവ വേദന.

1086 കിഴക്കൻവെള്ളം ഇളകിവരുമ്പോൾ ചിറയിടാറുണ്ടോ?

1087 കിട്ടിയതു കാര്യം കിടെച്ചതു കല്യാണം.

1088 കിണററിൽ മുങ്ങിയാൽ കുളത്തിൽ പൊങ്ങും.

1089 കുട്ടിനര കുടി കെടുക്കും.

1090 കുതിരക്കു കൊമ്പില്ല.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/319&oldid=199542" എന്ന താളിൽനിന്ന് ശേഖരിച്ചത്