താൾ:33A11414.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 231 —

538 ചോറുണ്ടാകുമ്പോൾ ചാറില്ല, ചാറുണ്ടാകുമ്പോൾ ചോറില്ല;
രണ്ടും ഉണ്ടാകുമ്പോൾ ഞാനില്ല.

539 ഛേദം വന്നാലും ചിതം വേണം.

540 ജലരേഖ പോലെ.

541 ഞെക്കി പഴുപ്പിച്ച പഴം പോലെ.

542 ഡില്ലിയിൽ മീതേ ജഗഡില്ലി.

543 തകൃതിപ്പലിശ തടവിന്നാകാ.

544 തക്കം എങ്കിൽ തക്കം; അല്ലെങ്കിൽ വെക്കം.

545 തക്കവൎക്ക് തക്കവണ്ണം പറകൊല്ല.

546 തഞ്ചത്തിന്നു വളം വേണ്ട.

547 തട്ടാൻ തൊട്ടാൽ പത്തിന്നു എട്ടു (എട്ടാൽ ഒന്നു).

548 തല്ക്കാലവും സദൃശവും ഉപ്പു പോലെ.

549 തങ്കുലം വറട്ടി ധൎമ്മം ചെയ്യരുത്.

550 തനിക്കല്ലാത്തതു തുടങ്ങരുത്.

551 തനിക്കിറങ്ങിയാൽ തനിക്കറിയാം.

552 തനിക്ക് ചുടുമ്പോൾ കുട്ടി അടിയിൽ.

553 തനിക്ക് താനും പുരെക്ക് തൂണും.

554 തനിക്ക് വിധിച്ചതെ പുരെക്ക് മീതെ.

555 തനിക്കു വേണ്ടുകിൽ എളിയതും ചെയ്യാം.

556 തനിക്കൊരു മുറം ഉണ്ടെങ്കിലേ തവിടിന്റെ ഗുണം അറിയും.

557 തൻ കാണം തൻ കയ്യിൽ അല്ലാത്തോന്നു ചൊട്ട് ഒന്നു.

558 തന്നിൽ എളിയതു തനിക്കിര.

559 തന്നില്ലം പൊരിച്ച ധനം ഉണ്ടോ?

560 തന്നിഷ്ടത്തിന്നു മരുന്നില്ല.

561 തന്നെ കൊല്ലുവാൻ വന്ന പശുവിനെ കൊന്നാൽ ദോഷമില്ല.

562 തന്നെത്താൻ അറിയാഞ്ഞാൽ പിന്നെ താൻ അറിയും.

563 തന്മേൽ കാച്ചതു മുരട്ടിൽ വീഴും.

564 തന്റെ ഒരു മുറം വെച്ചിട്ട് ആരാന്റെ അര മുറം പറയരുത്.

565 തൻ കണ്ണിൽ ഒരു കോലിരിക്കെ അന്യന്റെ കണ്ണിലെ കരടു
നോക്കരുത്.

566 തന്റെ കയ്യേ തലെക്ക് വെച്ചൂടൂ.

567 തന്റെ മീടാകാഞ്ഞിട്ടു ആരാന്റെ കണ്ണാടിപൊളിക്കൊല്ലാ.

568 തല മറന്നു എണ്ണ തേക്കരുത്.

569 തലമുടിയുള്ളവൎക്ക് രണ്ടു പുറവും തിരിച്ചുകെട്ടാം.

570 തലയുള്ളന്നും മൂക്കിലേ വെള്ളം വറ്റുകയില്ല.

571 തല വലിയവന്നു പൊത്തിൽ പോയിക്കൂടാ.

572 തല്ലു കൊള്ളുവാൻ ചെണ്ട, പണം വാങ്ങുവാൻ മാരാൻ. (381.)

573 തവള പിടിച്ചു ഗണപതിക്ക് വെച്ചതുപോലെ.

574 തവിടു തിന്നുമ്പോൾ കുഴൽ വിളിക്കരുത്.

575 തവിടു തിന്നൂലും തകൃതി കളയരുത്.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/303&oldid=199526" എന്ന താളിൽനിന്ന് ശേഖരിച്ചത്