താൾ:33A11414.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 232 —

576 തളികയിൽ ഉണ്ടാലും തേക്കും.

577 തള്ളക്ക് ചുടുമ്പോൾ കുട്ടിയെ ഇട്ടു ചവിട്ടും. (അച്ചിക്ക്
പൊള്ളുന്നേരം കുട്ടിയെ പിടിച്ചു ചന്തിക്ക് വെക്കും.)

578 താങ്ങോർ ഉണ്ടെങ്കിൽ തളർച്ച ഉണ്ടു.

579 താണ കണ്ടത്തിൽ എഴുന്ന വിള.

580 താണ നിലത്തെ നീർ ഒഴുകും, അതിനെ ദൈവം തുണ ചെയ്യും.
താണ പുറത്തെ വെള്ളം നിൽക്കും.

581 താൻ ആകാഞ്ഞാൽ കോണത്തിരിക്ക; പല്ലാകാഞ്ഞാൽ മെ
ല്ലെ ചിരിക്ക.

582 താൻ ഇരിക്കുന്നേടത്തു താൻ ഇരിക്കാഞ്ഞാൽ അവിടെ പിന്നെ
നായിരിക്ക.

583 താൻ ഉണ്ണാത്തേവർ വരം കൊടുക്കുമോ? (താൻ ഒട്ടെളുതായാൽ
കോണത്തിരിക്കേണം, പല്ലൊട്ടുള്ളതായാൽ മെല്ലെ ചവക്ക
ണം. 581.)

584 താൻ ചത്തു മീൻ പിടിച്ചാൽ ആൎക്കു കൂട്ടാൻ ആകുന്നു.

585 താൻ ചെന്നാൽ മോർ കിട്ടാത്തെടത്തു നിന്നോ ആളെ അയ
ച്ചാൽ പാൽകിട്ടുന്നു.

586 താന്താൻ കുഴിച്ചതിൽ താന്താൻ.

587 താന്തോന്നിക്കും മേത്തോന്നിക്കും പ്രതിയില്ല.

588 താന്നെടാപൊന്നിന്റെ മാറ്ററിയാ.

589 താൻ പാതി, ദൈവം പാതി, (57.)

590 താരം അഴിയാതെ പൂരം കൊള്ളാമോ?

591 താരം കൊണ്ടുരുട്ടിയാൽ ഓടം കൊണ്ടുരുട്ടും.

592 താററ്റ മണി പോലേ.

593 താളിന്നുപ്പില്ല എന്നും താലിക്കു മുത്തില്ല എന്നും.

594 താഴിരിക്കേ പടിയോടു മുട്ടല്ല.

595 താഴത്തേ വീട്ടിൽ വന്ന വെള്ളിയാഴ്ച മേലേവീട്ടിലും.

596 താഴെ കൊയ്തവൻ ഏറ ചുമക്കേണം.

597 തിണ്ടിന്മേൽ നിന്നു തെറി പറയരുതു.

598 തിന്ന വായും കൊന്ന കൈയും അടങ്ങുകയില്ല.

599 തിര നീക്കി കടലാടാൻ കഴിയുമോ?

(തിര അടങ്ങി കുളിക്കാമോ?)

600 തിരുവായ്ക്കെതിർ വായില്ല.

601 തീക്കട്ട കഴുകിയാൽ കരിക്കട്ട, (309.)

602 തീക്കനൽ അരിക്കുന്ന എറുമ്പു കരിക്കട്ട വെച്ചേക്കുമോ?

603 തീക്കൊള്ളിമേലെ മീറു കളിക്കുമ്പോലെ.

604 തീയിൽ മുളെച്ചത് വെയിലത്തു ചാകാ.

605 തുടങ്ങല്ല മുമ്പെ അതാവതോളം; തുടങ്ങിയാൽ പിമ്പതു കൈ
വിടല്ല.

(അല്ലാത്തേടത്തിൽ ചെല്ലല്ല: ചെന്നാൽ പിന്നെ പോരല്ല.)

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/304&oldid=199527" എന്ന താളിൽനിന്ന് ശേഖരിച്ചത്