താൾ:33A11414.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജ്ഞാനസൂചകം

ജ്ഞാനമായവൾ വിളിക്കുന്നില്ലയോ, ബുദ്ധി ശബ്ദിക്കു
ന്നുവല്ലൊ! അവൾ നിരത്തുകളിലും തെരുവീഥികളിലും നി
ന്നു പടിവാതിലുകളിലും പട്ടണ പ്രവേശത്തും ഗോപുരദ്വാ
രത്തും വെച്ച് ആ ചൊല്ലുന്നിത്: മനുഷ്യരെ! നിങ്ങ
ളോടു ഞാൻ മൊഴിയുന്നു, നരപുത്രരിലേക്ക് എന്റെ ശ
ബ്ദം ആകുന്നു. മൂഢന്മാരെ വിവേകത്തെ തിരഞ്ഞു കൊൾ
വിൻ! പൊട്ടരെ, ബോധഹൃദയമുള്ളവരാകുവിൻ! കേൾ
പ്പിൻ ഞാൻ ശുഭമുള്ളവ ഭാഷിക്കും നേരുള്ളവറ്റിനായി
എന്റെ അധരങ്ങളെ തുറക്കും എന്റെ വായി സത്യം ഉരെ
ക്കും ദോഷമോ എൻ അധരങ്ങൾക്ക് വെറുപ്പു തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/286&oldid=199509" എന്ന താളിൽനിന്ന് ശേഖരിച്ചത്