താൾ:33A11414.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയിരത്തിരുനൂറ് പഴഞ്ചൊൽ

1 അകത്തിട്ടാൽ പുറത്തറിയാം.

2 അകത്തു കത്തിയും പുറത്തു പത്തിയും.

3 അകലേ പോന്നവനെ അരികെ വിളിച്ചാൽ അരക്കാത്തുട്ടു
ചേതം.

4 അകൌശലലക്ഷണം സാധനദൂഷ്യം.

5 അക്കരെ നിന്നോൻ തോണി ഉരുട്ടി.
(അക്കരെ നില്ക്കുന്ന പട്ടർ തോണി മുക്കി. )

6 അക്കരമാവിലോൻ കെണി വെച്ചിട്ടു എന്നോടൊ കൂരാ കണ്ണുമി
ഴിക്കുന്നു.

7 അങ്ങാടിത്തോലിയം അമ്മയോടൊ?
(അങ്ങാടീൽ തൊറ്റാൽ അമ്മയുടെ നേരെ.)

8 അങ്ങില്ലാപ്പൊങ്ങിന്റെ വേർ കിളെക്കാമൊ.

9 അങ്ങന്നെങ്ങാൻ വെള്ളം ഒഴുകുന്നതിന്ന് ഇങ്ങുന്നു ചെരിപ്പഴി
ക്കാമൊ.

10 അച്ഛൻ ആനപ്പാവാൻ എന്നുവെച്ചു മകൻ ചന്തിക്കും തഴമ്പു
ണ്ടാമൊ?

11 അഞ്ച് എരുമ കറക്കുന്നത് അയൽ അറിയും;
കഞ്ഞി വാൎത്തുണ്ണുന്നത് നെഞ്ഞറിയും.

12 അടക്കയാകുമ്പോൾ മടിയിൽ വെക്കാം, കഴുങ്ങായാൽ വെച്ചു
കൂടാ.

13 അടികൊള്ളുവാൻ ചെണ്ട, പണം വാങ്ങുവാൻ മാരാൻ.

14 അടിയോളം നന്നല്ല അണ്ണന്തമ്പി.

15 അടിവഴുതിയാൽ ആനയും വീഴും.

16 അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാലൊ?

17 അട്ടെക്ക് പൊട്ടക്കുളം.

18 അട്ടക്ക് കണ്ണകൊടുത്താൽ ഉറിയിൽ കലം വെച്ചു കൂടാ.

19 അട്ടം പൊളിഞ്ഞാൽ അകത്തു; പാലം മുറിഞ്ഞാൽ ഒഴിവിലെ.

20 അണിയലം കാട്ടിയേ തേവരാവു.

21 അണ്ണാക്കിലെ തോൽ അശേഷം പോയാലും അംശത്തിൽ ഒട്ടും
കുറകയില്ല.

22 അണ്ണാക്കൊട്ടൻ തന്നാൽ ആംവണ്ണം.

23 അണ്ണാടി കാണ്മാൻ കണ്ണാടി വേണ്ട.

24 അതിബുദ്ധിക്ക് അൽപായുസ്സ്.

25 അതി മോഹം ചക്രം ചുമക്കും (ചവിട്ടും).

26 അത്തഞ്ഞാറ്റു തലയും അരചർ കോപവും പിത്തവ്യാധിയും
പിതൃശാപവും ഒക്കുവോളം തീരാ.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/287&oldid=199510" എന്ന താളിൽനിന്ന് ശേഖരിച്ചത്