താൾ:33A11414.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 211 —

ച്ചെണ്ണനായർ, എറനാട്ടുക്കര എഴുമൂന്നും പതിനൊന്നു താവഴിയിൽ
തിരുമുല്പാടന്മാരും , മങ്ങാട്ടച്ചൻ, തിനയഞ്ചേരി ഇളയതു, തലയൂ
രിൽ മൂസ്സതു, കോഴിക്കോട്ടു കോശയും , അഴിരാജാവാകുന്ന മമ്മാ
ലിക്കടാവും ഇങ്ങിനെ കോലംതുടങ്ങി വേണാട്ടോടിടയിലുള്ള രാ
ജാക്കന്മാരും ഇടപ്രഭുക്കന്മാരും തങ്ങടെ തങ്ങടെ രാജധർമ്മാദികൾ
രക്ഷിച്ചുപോന്നിരിക്കുന്നു. മറ്റും പലപല പരപ്പും പരമാൎത്ഥവും പറ
വാൻ എത്രയും പണിയുണ്ടു ,

ഇവ ഒക്കയും കലിയുഗത്തിങ്കൽ അല്പബുദ്ധികളായിരിക്കു
ന്ന മാനുഷൎക്കു് വഴിപോലെ ഗ്രഹിപ്പാന്തക്കവണ്ണം തുഞ്ചത്തു രാമാ
നുജൻ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു, സാര
ന്മാർ അറിഞ്ഞു കൊൾകയും ചെയ്ക.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/283&oldid=199506" എന്ന താളിൽനിന്ന് ശേഖരിച്ചത്