താൾ:33A11414.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 210 —

ഗോകൎണ്ണം കന്യാകുമാരിക്കിടയിൽ 3 ക്ഷേത്രങ്ങൾ കാലും ത
ലയും വയറും ഉണ്ടല്ലൊ ; അതിൽ കാൽ പെരിഞ്ചെല്ലൂർ , തല ത്രിശ്ശി
വപേരൂർ, വയറു തൃക്കളയൂർ. പിന്നെ തിരുനാവായി, തൃപ്രങ്ങോട്ടു,
തിരുവനന്തപുരം . തൃച്ചമ്രം , തിരുവില്വാമല, ഗുരുവായൂർ, തിരുപ
ഞ്ചക്കുളം , ആലത്തൂർ, മണ്ണൂർ, പോലൂർ, പേരൂർ, പന്നിയൂർ, പറ
വൂർ, പെരുമനം , തളിയിലും , തളിപ്പറമ്പു, കുഴിയൂർ, നെല്ലർ, ഐ
രാണിക്കര, തിരു, മണ്ണൂർ, പെരുമണ്ണൂർ, പന്തലൂർ, പന്നിയങ്കര,
മരുതൂർ, മണ്ണിയൂർ, കല്ലൂർ, തലക്കുളത്തൂർ , ചെളങ്ങൂർ, തൃക്കട, തൃക്കാ
രിയൂർ, കാഞ്ഞിരങ്ങാട്ടു, കരിങ്കട, കൊടീശ്വരം , ഉടുപ്പു, ശങ്കരനാ
രായണം , ഗോകർണ്ണം . പിന്നെ ഭദ്രകാളിവട്ടങ്ങൾ കുന്നത്തും , കോ
ട്ടിക്കുന്നത്തും , പരക്കൽ, മഞ്ചെരി, വെട്ടത്തും , കോട്ടയകത്തും , കൊ
ടുങ്ങല്ലൂർ, കുറുങ്ങല്ലൂർ, ഇന്തിയനൂർ, പോർകോട്ടച്ചെരി, മാടായി,
ചിറക്കൽ , നീലമ്പറ, നീലേശ്വരം , മടപ്പള്ളി, പുതുപട്ടണം , പു
ത്തൂർ, കുഴല്ക്കുന്നത്തു, ചെറുകുന്നത്തു, കടലുണ്ടി, തിരുവളയാട്ട എന്നി
ങ്ങിനെ ഉള്ള കാവില്പാട്ടിൽ കേരളത്തിൽ വന്നു ഉലങ്കിഴിഞ്ഞൊരു
ഭഗവതിയും തമ്പുരാട്ടിമാരും ദേവന്മാരും വാണരുളും കാലം കേരള
ത്തിൽ വസിക്കും മാനുഷർക്കു വരുന്ന അല്ലലും മഹാവ്യാധിയും ഒഴി
ച്ചു രക്ഷിച്ചുവരുന്നു. ഓരൊ ബന്ധേന ശ്രീ മഹാദേവങ്കൽനിന്നുണ്ടാ
യ മൂൎത്തികൾ: അയ്യപ്പൻ, ഉച്ചമഹാകാളൻ, മാളൻ, അന്തിമഹാകാ
ളൻ, മുണ്ടിയൻ, ബ്രഹ്മരാക്ഷസൻ, കരുവില്ലി, പൊട്ടൻ , ഭ്രാ
ന്തൻ, പുള്ളിപ്പുലിയൻ, കരുന്തിരുകണ്ടൻ, മലയുടവൻ, ദണ്ഡൻ,
കയറൻ , ഗുളികൻ , കുട്ടിച്ചാത്തൻ, (ശാസ്താവ്) ക്ഷേത്രപാലൻ, ചാ
മുണ്ഡി ഇങ്ങിനെ ഉള്ള പരദേവതമാരും വനദേവതമാരും ഗണപന്മാ
രും ഭൂമിയിൽ നിറയപ്പെട്ടിരിക്കുന്ന പരശുരാമക്ഷേത്രത്തിങ്കൽ വ
സിക്കുകയും ചെയ്യുന്നു.

ഇങ്ങിനെ മഹാരാജാവാകുന്ന കുന്നലകോനാതിരി 10000, വ
ള്ളുവകോനാതിരി 10000, പൊറളാതിരിരാജാവ്, കോലത്തിരി
രാജാവ് 350000, കോട്ടയകത്തു പുറവഴി രാജാവു 72000 വെട്ടത്തുമ
ന്നൻ 5000, തിരുമലശ്ശേരി 3000, പെരിമ്പടപ്പും , അയലൂർ, ശാർ
ക്കര, ചെറുക്കര പറപ്പൂർരാജാവു 3000, പടിഞ്ഞാറ്റിടം , മാടത്തി
ങ്കീഴ്, പേരോത്ത, നെടുങ്ങനാടു, തെക്കുങ്കൂറും , വടക്കുങ്കൂറും ക
ക്കാടും , പുന്നത്തൂരും , ആയിനിക്കൂറും , മണക്കുളത്തും , വെങ്ങനാ
ടും , ഒണനാടും , അമ്പലപ്പുഴ, ചെമ്പകച്ചെരി, പെരളൊത്തു, മുറി
ങ്ങനാടും , പൈയനാടും കോട്ടൂർ, ഇരിക്കാലിക്കൽ , കുതിരവട്ടത്തുനാ
യരും , ഏറനാട്ടുമേനോൻ 5000, പുഴവായിമുതുക്കുറു മാണകമ്മൾ,
പൂക്കളയൂർനമ്പിയാർ, നാലാങ്കൂറുടയനായർ. മൂന്നാം കൂറുടയനായർ ,
അത്തിമണ്ണിലം പറിച്ചത്തും പൊറ്റയും , പറച്ചാമ്പെറ്റ. കുറിച്ചി
യാത്തും , പണ്ഡലനായർ, കോഴിക്കോട്ടുകമ്മളും , ചെരങ്ങാടു തല
ച്ചെണ്ണനായർ, ഏറനാട്ടുനായർ, ആലിപ്പറമ്പിൽ മേനോൻ തിട്ട
ത്തിങ്കൽ അടിയോടി, മുരിക്കഞ്ചേരിനായർ, പെനായ്ക്കോട്ട തല

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/282&oldid=199505" എന്ന താളിൽനിന്ന് ശേഖരിച്ചത്