താൾ:33A11414.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 184 —

പാടുക തന്നെ ജീവിതം . പിഷാരോടിക്ക് സന്യാസിയുടെ
ആചാരവും ക്ഷേത്രത്തിങ്കൽ അടിച്ചു തളിയും മാലകെട്ടും കല്പിച്ചു,
കൈലാസവാസിയെ ക്ഷേത്രപ്രവൃത്തിക്കു കല്പിച്ചു , അവന്റെ
പക്കലാക്കിയ സ്ത്രീക്കു അടിച്ചു തളി പ്രധാനമാക്കി വാരിയത്തി
എന്നു പേരും വാരിജാതിക്ക ക്ഷത്രിയരുടെ പുലയും പുണ്യാഹവും
പുഷ്പകന്റെ പ്രവൃത്തിയും കല്പിച്ചു. ഇതിൽ പെറ്റും പിറന്നും
ഉണ്ടായവർ ഒക്കയും ആഴുവാഞ്ചേരിതമ്പ്രാക്കളുടെത് എന്നു പറയുന്നു .
ശ്ലാഘ്യാരിൽ പുരുഷന്നു ചാക്യാർ എന്നും സ്ത്രീക്കു നങ്ങ്യാർ എന്നും
പേർ. ഈശ്വരകഥകളെ പ്രകടിച്ചു പറക, വ്യാകരണം നാടകപുരാ
ണങ്ങളും വായിക്ക , കൂത്താടുക കൂത്തു പറയിക്ക , അവൎക്ക് പല കർ
മ്മങ്ങൾക്കായിട്ടും ചാൎന്നവർ എന്ന ഒരു കൂട്ടത്തെ കല്പിച്ചു; അവർ
നമ്പിയാർ, അതിൽ ഇളയതൂ ശൂദ്രൎക്ക് ശ്രാദ്ധത്തിന്നു ചോറു വെപ്പിച്ചു
വാങ്ങുക. മൂസ്സതു ഊരിലെ പരിഷതങ്ങന്മാർ പരശുരാമദോഷം ഏല്ക്കു
കകൊണ്ടു ബ്രാഹ്മണകൎമ്മം ഒന്നും ഇല്ല. ഇവരോടു കൂടുന്ന ചെല
മ്പാണ്ടികൾ തിരുവന്തപുരത്ത് ഭഗവാന്റെ അടിയാർ , ശാസ്താവി
ങ്കൽ കൂത്താടുവാൻ തീയാടിനമ്പി എന്നൊരുപരിഷയും കല്പിച്ചു,
തൈയമ്പാടി എന്നൊരു ചാൎന്ന പരിഷയും ഉണ്ടു . അവർ കളം എ
ഴുതി ദൈവം പാടുന്നവർ; ഭദ്രകാളി അടിയാന്മാരുടെ പൂജ ഉള്ളേട
ത്ത് കഴകപ്പൊഴുതിക്കായിട്ടു ചാൎന്നവർ എന്ന മാനാരി പുത്തില്ലം
അങ്ങിനെ രണ്ടു കൂട്ടത്തെ കല്പിച്ചു. ഇവരും ഉണിത്തിരിമാരും അ
മ്പലവാസികളിൽ കൂടിയവർ, മാരയാർ അമ്പലവാസികളിൽ കൂ
ടുക ഇല്ല; അവർ വാദ്യപ്രയോഗക്കാർ കൊട്ടുമാരയാർ അസ്ഥികുറ
ച്ചി, അസ്ഥിവാരി, ശവസംസ്കാരത്തിൽ പരിചാരം ചെയ്ക
കൊണ്ടു പരിയരത്തവരിൽ ആകുന്നു . ഇവർ ഒക്ക നാലു വൎണ്ണത്തിൻ
ഇടയിൽ പെട്ട അന്തരജാതികൾ.

ക്ഷത്രിയരിൽ സൂര്യവംശവും സോമവംശവും രണ്ടു വകയിൽ
മൂഷികക്ഷത്രിയനും മുടിക്ഷത്രിയനും സാമന്തരും ഉണ്ടു. എറാടിയും
നെടുങ്ങാടിയും വള്ളൊടിയും അവരിൽ താണ പരിഷ എന്നും അ
ടിയോടികൾ എന്നും പറയുന്നു . മയൂരവർമ്മൻ മലയാളം തൌളവം
വാണതിൽ പിന്നെ ഉണ്ടായ രാജാക്കന്മാരുടെ നാമധേയാന്ത്യത്തി
ങ്കൽ ഒക്കയും വർമ്മൻ ശൎമ്മൻ എന്നുള്ള പേർ കൂടുന്നു.

വൈശ്യന്മാർ മലയാളത്തിലുണ്ടു എന്നും ഇല്ല എന്നും പറയുന്നു ;
വയനാട്ടിലുണ്ടു .

ബ്രാഹ്മണൎക്ക് വേദശാസ്ത്രങ്ങളും യാഗാദികൎമ്മങ്ങളും ജപഹോ
മാദിശാന്തികളും . ക്ഷത്രിയൎക്ക് രാജത്വം രക്ഷാശിക്ഷ പ്രജാപരിപാ
ലനവും . വൈശ്യന്നു കൃഷി ഗോരക്ഷ വാണിഭവും . ശൂദ്രന്നു പട
നായാട്ടു മൂന്നാഴിപ്പാടു കാവൽ ചങ്ങാതം അതിൽ കിഴിഞ്ഞവൎക്ക് താ
ളിപിഴിഞ്ഞു കുളിപ്പിക്ക , തണ്ടെടുക്ക , ചുമടുകെട്ടുക, എള്ളിടുക, പൂ
ഞ്ചേല മുക്കുക, മറ്റും കൂലി ചേകവും ഉണ്ടു .

ശൂദ്രജാതികൾ പലപ്രകാരവും പറയുന്നു. അതിൽ വെള്ളാള

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/256&oldid=199479" എന്ന താളിൽനിന്ന് ശേഖരിച്ചത്