താൾ:33A11414.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 185 —

സ്സ്വരൂപത്തിൽ പേരുകൾ തങ്ങൾ എന്നും കമ്മൾ എന്നും കുറുപ്പെന്നും
പണിക്കർ എന്നും നായകൻ നായർ എന്നും അടിയോടി നമ്പിയാർ
ചെല്ലട്ടന്മാർ തലച്ചെണ്ണൊർ തലപ്പെണ്ണൊർ മേനോക്കി മേനൊൻ
അപ്പൻ എന്നും അമ്മൊന്മാർ അമ്മാവൻ എന്നും ഓരൊ സ്വരൂപത്തി
ങ്കൽ ഒരൊ പേർ പറയുന്നു. ഈ തറവാട്ടുകാർ ഒക്കയും 11* കിരിയ
ത്തിൽ ഉളവായുള്ളവരാകുന്നു 1. മുതുക്കിരിയം , 2. ഇളങ്കിരിയം ,
3. അടുങ്കുടിക്കിരിയം , 4. അമയങ്ങലത്തുകിരിയം , 5. എടത്തു കുടി
കി, 6. നെല്ലുളികി, 7. നീലഞ്ചെരികി, 8. ഇടിമകി, 9. മമ്പാടു
കി, 10. തിരുമങ്ങലത്തുകി, 11. പുത്തൂർകി ഇതിൽ കിഴിഞ്ഞു
പോയ പരിഷകൾ ചാൎന്നു പരിഷകൾ നാലുവൎണ്ണത്തിൽ ചാന്നവർ
ഉണ്ടു : സാമന്തൎക്കും ചാൎന്നവരുണ്ടു എന്നു പറകകൊണ്ടു 5 എന്നും നാ
ലെന്നും പറയുന്നു. അകത്തു ചാൎന്നവർ, പുറത്തുചാൎന്നവർ , പരപ്പൂവർ ,
പ്രഭുസേവകർ പള്ളിച്ചേകവർ, പള്ളിച്ചാന്മാർ, മടവർ എന്നിങ്ങി
നെ ഉള്ളവർ ക്ഷേത്രത്തിലും എടത്തിലും മടത്തിലും മാടത്തിലും കൊ
യിലകത്തും നിന്നു വേല ചെയ്യേണ്ടും പരിഷകൾ അവർ ഉള്ളാളർ,
ഉള്ളാട്ടിൽനായർ, ഉള്ളകത്തു നായന്മാർ എറന്നട്ടിലും മറ്റും കൂലിച്ചേ
കവർ, പള്ളിച്ചാന്മാർ പണ്ട് തളിയാതിരിമാരുടെ പള്ളി തണ്ടു എ
ടുത്തവർ.

അതിൽ കീഴപെട്ടുള്ള പെട്ടുള്ള ജാതികൾ വെളുത്തേടൻ , ഈരങ്കൊല്ലി,
വണ്ണത്താൻ അലക്കി പിഴിഞ്ഞു കൊടുക്ക തിരുപുടാടഞെറിക വി
ളക്കത്തറവൻ വളിഞ്ചിയൻ, ക്ഷൌരം കഴിക്ക , പിതൃകർമ്മം , കുശ
വൻ കുലാലൻ, കൊയപ്പൻ , ആന്ത്യൂൻ . മൺകലം നിർമ്മിക്ക . ഊരാ
ളി കല്ലെരിനായർ മനയാളികൾ ഏരുമാൻ മതിൽ മാടുക, മച്ചു പടു
ക്ക , കുന്നിടിക്ക , കുഴിതൂൎക്കുക, കുളങ്കിണറു കുഴിക്ക, കൂലിക്കു കുത്തുക.
വട്ടക്കാട്ടവൻ (വാണിയൻ പതിയാരും ചക്കാല വാണിയന്നും എൾ
ആട്ടി പിഴിക) എന്നിങ്ങിനെ 5 ജാതിയും . പിന്നെ കുടുമ്പർ കടു
പ്പട്ടർ ചുമടു കെട്ടുക ഉപ്പും മീനും വില്ക്ക. കച്ചേരിനായർ പീടിക കെ
ട്ടി വാണിഭം അവനും വട്ടക്കാട്ടവനും ഒന്നു തന്നെ നായിക്കന്മാർ കൊ
ട്ടി കൂടും കുറിക്ക കൂട്ടാൻനായർ, കണ്ടത്തിൽ നായർ ക്ഷേത്രത്തിൽ
അരികുത്തുക, പാത്രം തേക്ക, ഗോപുരം കാക്കുക ഇവർ ചാൎന്നപരി
ഷയിൽ നിന്നു കിഴിഞ്ഞവർ. അകത്തൂട്ടുപരിഷ കച്ചേരിചെട്ടിയാൻ
ഒഴികെ 3 കച്ചോടക്കാർ:രാവാരി യാവാരി വ്യാപാരി കപ്പലോട്ടം പാ
ണ്ടിശാല കെട്ടിവാണിഭം , ചരക്കുകൾ ഓട്ടക്കാർക്ക് കൊടുത്തുംകൊ
ണ്ടും കച്ചോടം ചെട്ടി പൊൻവാണിഭം , കമ്മട്ടത്തിൽ പണം അടി
പ്പിച്ചാൽ പൊൻ മാറുക, തുറമരക്കാരെ മക്കത്തു കപ്പൽ വെപ്പിക്ക ,
ഓട്ടവൊഴുക്കവും കച്ചോടം കണക്കെഴുത്തും ചോനകർ ബൌദ്ധന്മാർ
അസുര വംശത്തിങ്കലുണ്ടായവർ. കച്ചോടം കപ്പലോട്ടം പിന്നെ ചീ
നർ, കുഞ്ചാരത്തിക്കാർ , പൌരവർ ഇവർ ഓരൊരു ദ്വീപിങ്കൽനിന്നു


  • ഗൃഹത്തിൽ
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/257&oldid=199480" എന്ന താളിൽനിന്ന് ശേഖരിച്ചത്