താൾ:33A11414.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 171 —

മനുഷ്യസഞ്ചാരമില്ല എന്നു കണ്ടു , ഒക്കയും ഈശ്വരമയം എന്നു തിരു
മനസ്സിൽ നിശ്ചയിച്ചു. കുറയകാലം വാണതിന്റെ ശേഷം പെരുമാ
ളെ ആരും കണ്ടതുമില്ല. കാണാഞ്ഞതിന്റെ ശേഷം ബ്രാഹ്മണർ
മല്ലൻ പെരുമാളെ കൂട്ടികൊണ്ടു പോന്നപ്പോൾ, ആ പെരുമാൾ മൂഷി
കരാജ്യത്തിങ്കൽ മല്ലൂരുമല്ലൻ കോട്ട എന്ന കോട്ടപ്പടി തീർത്തു, 12
ആണ്ടു വാണു പരദേശത്തെഴുന്നെള്ളുകയും ചെയ്തു .

അനന്തരം വാണപെരുമാൾ പാണ്ഡ്യരാജ്യത്തിങ്കൽ കുലശേഖര
പ്പെരുമാൾ. അവനെ കൂട്ടി കൊണ്ടു പോരുമ്പോൾ മഹാ ഭാരതഭട്ടത്തി
രിയും വാസുദേവഭട്ടത്തിരിയും പെരുമാളെ കണ്ടു ബഹുമാനിച്ചു പെ
രുമാൾക്ക് അനുഗ്രഹവും കൊടുത്തു; ആ പെരുമാൾ മൂഷികരാജ്യത്തി
ങ്കൽ ചിത്രകൂടം തീൎത്തു, അവിടെ എഴുന്നെള്ളി ഇരിക്കയും ചെയ്തു.
ആ പെരുമാൾ വ്യാപരിച്ച അവസ്ഥകൾ: നല്ല ക്ഷത്രിയർ വേണം
എന്നു വെച്ചു, പല ദിക്കിൽനിന്നും ക്ഷത്രിയരെയും സാമന്തരെയും
വരുത്തി, അവൎക്ക് ഐങ്കാതം ഐങ്കാതം ഖണ്ഡം നാടു ഖണ്ഡിച്ചു
കൊടുത്തു, അതു 5 വഴി ക്ഷത്രിയരും 8 വഴി സാമന്തന്മാരും ആകു
ന്നതു അതിനു കാരണം : ഇനി ഒരിക്കൽ ബൌദ്ധന്മാരുടെ പരിഷ
വന്നു രാജാവിനെ ഭ്രമിപ്പിച്ചു സമയം പുലമ്പിച്ചു എന്നു വരികിൽ
ബ്രാഹ്മണർ പരദേശത്തു പൊകേണ്ടിവരും . അത് വരരുത് എന്നു
കല്പിച്ചു എല്ലാവൎക്കും ഐങ്കാതം വെച്ചു തിരിച്ചുകൊടുത്തു ; ഒരുത്ത
ന്നു നേരുകേടുണ്ടെങ്കിൽ അയൽവക്കത്ത് തന്നെ മറ്റൊരിടത്തു വാ
ങ്ങി ഇരിക്കുമാറാക്കെണം . ഈ കർമ്മഭൂമി ക്ഷയിച്ചു പോകും പുറ
പ്പെട്ടു പോകാതിരിക്കേണം എന്നു കാരണം . ശേഷം കുലശേഖരപ്പെ
രുമാൾ വ്യാപരിച്ച അവസ്ഥ : വന്ന ശാസ്ത്രികളിൽ ഭട്ടാചാര്യരെ
യും ഭട്ടബാണനെയും അഴിവിന്നു കൊടുത്തിരുത്തി, മലയാളത്തി
ലുള്ള ബ്രാഹ്മണൎക്ക് ശാസ്ത്രം അഭ്യസിപ്പാൻ , മുമ്പിനാൽ ശാസ്ത്രാഭ്യാ
സമില്ലായ്കകൊണ്ടു , അന്നു പരദേശത്തുനിന്നു ഒരു ആചാര്യൻ ഭട്ടാചാ
ര്യനോട് കൂട വന്നു വായിച്ചു. അതു പ്രഭാകരഗുരുക്കൾ, പ്രഭാകരശാ
സ്ത്രംഉണ്ടാക്കിയതു. മറ്റുള്ള ആചാര്യന്മാർ പഠിച്ചു പോയ ശേഷം ഈ
ശാസ്ത്രം അഭ്യസിക്കുന്ന പരിഷെക്ക് പ്രയോജനം വേണം എന്നിട്ടു
കുലശേഖരപ്പെരുമാൾ ഒരു സ്ഥലം തീൎത്തു, ഈ വന്ന ശാസ്ത്രികൾക്കു
കൊടുത്തു. അവിടെ അവരെ നിറുത്തി, മലയാളത്തിലുള്ള ബ്രാഹ്മ
ണരും ശാസ്ത്രം അഭ്യസിക്കയും ചെയ്തു. ശാസ്ത്രികളുടെ സ്ഥലമാക
കൊണ്ടു ഭാട്ടം എന്നു ചൊല്ലുന്നു. 64 ഗ്രാമത്തിലുള്ള ബ്രാഹ്മണരിൽ
ശ്രേഷ്ഠന്നു ഈ സ്ഥലം എന്ന വ്യവസ്ഥയും ഉണ്ടു . ഭട്ടാചാര്യരുടെ ശി
ഷ്യനായ പ്രഭാകരഗുരുക്കളുടെ മെതിയടി അവിടെ ഉണ്ടെന്നു പ്രസി
ദ്ധമായി പറയുന്നു. കുലശേഖരപ്പെരുമാളോട് 7000 കലം വസ്തുവും
ഉദയതുംഗൻ എന്ന ചെട്ടിയോടു 5000 കലം വസ്തുവും പൂവും നീരും
വാങ്ങി ഇപ്പന്തീരായിരം വാങ്ങിയതു ഭട്ടാചാര്യരല്ല; പ്രഭാകരഗുരു
ക്കൾ അതിനെ വാങ്ങുക കൊണ്ടു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കി
ഴിഉള്ളു. ശാസ്ത്രികൾ ബ്രഹ്മസ്വം പകുക്കുമ്പോൾ വേദാന്തശാസ്ത്ര

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/243&oldid=199466" എന്ന താളിൽനിന്ന് ശേഖരിച്ചത്