താൾ:33A11414.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 170 —

രുമായി അടിയന്തരം ഇരുന്നു; നാടു പരിപാലിച്ചശേഷം , 5 ആണ്ടു
ചെല്ലുമ്പോൾ, സ്വർഗ്ഗത്തിങ്കൽനിന്നു ദേവകൾ വിമാനം താഴ്ത്തി ,
പെരുമാൾ സ്വൎഗ്ഗത്തിങ്കൽ എഴുന്നെള്ളുയും ചെയ്തു. ബ്രാഹ്മണൎക്കു
മനഃപീഡ വളരെ ഉണ്ടായതിന്റെ ശേഷം , ബ്രാഹ്മണർ പരദേശ
ത്തു ചെന്നു കുന്ദൻ പെരുമാളെ കൂട്ടി കൊണ്ടുപോന്നു വാഴ്ചകഴിച്ചു.
അപ്പെരുമാൾ കന്നെറ്റി സമീപത്തിങ്കൽ വന്ദിവാകക്കൊവിലകം
തീർത്തു. 4 ആണ്ടു വാണശേഷം പരദേശത്തു തന്നെ എഴുന്നെള്ളുയും
ചെയ്തു. പിന്നെ കൊട്ടി പെരുമാളെ കൂട്ടി കൊണ്ടു പോന്നു വാഴ്ച
കഴിച്ചു, ആ പ്രദേശം കൊട്ടിക്കൊല്ലം എന്ന പേരുണ്ടായി , ഒരു സം
വത്സരം നാടു പരിപാലിച്ചു സ്വൎഗ്ഗാരോഹണമായതിന്റെ ശേഷം .

മാട പെരുമാളെ കൂട്ടി കൊണ്ടു പോന്നതിന്റെ ശേഷം 11 സം
വത്സരം വാഴുമ്പോൾ, അവിടെ ഒരു കോട്ടപ്പടി തീർക്കേണം എന്നു
കല്പിച്ചു. തന്റെ അനുജൻ എഴിപ്പെരുമാളെ വരുത്തി പരദേശ
ത്ത് എഴുന്നെള്ളിയ ശേഷം , എഴിപ്പെരുമാൾ അവിടെ ഒരു കോട്ടപ്പ
ടി തീർത്തു മാടയെഴികോട്ട എന്നും പേരിട്ടു. 12 ആണ്ടു വാണ ശേ
ഷം ആ പെരുമാളുടെ സ്വൎഗ്ഗാരോഹണം പരദേശത്തു തന്നെ എഴുന്നെ
ള്ളുകയും ചെയ്തു .

കൊമ്പൻ പെരുമാളെ കൂട്ടി കൊണ്ടു പോന്നു വാഴ്ച കഴിച്ചു,
ആ പെരുമാൾ നെയൂര എന്ന പുഴയുടെ കരക്കൽ 3 സംവത്സരവും
6 മാസവും കൂടാരം കെട്ടി വാണു. പിന്നെ വിജയൻ പെരുമാൾ വി
ജയൻ കൊല്ലത്തു കോട്ടയെ തീർത്തു, പാണ്ഡവന്മാരിൽ അർജുനൻ
വളരെ കാലം ആ പ്രദേശത്തു ഇരുന്നിരിക്ക കൊണ്ടു അതു സത്യഭൂമി
എന്നു കല്പിച്ചു. 12 സംവത്സരം വാണശേഷം മറ്റൊരുത്തരെ വാ
ഴിപ്പാൻ കല്പിച്ചു, വിജയൻ പരദേശത്തെഴുന്നെള്ളുകയും ചെയ്തു.

ബ്രാഹ്മണർ പരദേശത്ത് ചെന്നു വളഭൻപെരുമാളെ കേരളാ
ധിപതിയാക്കി വാഴ്ച കഴിച്ചു. ആ പെരുമാൾ നെയൂര എന്ന പുഴയു
ടെ കരമേൽ ശിവശൃംഗൻ എന്ന പേരുടയ മഹർഷി പ്രതിഷ്ഠിച്ച ശി
വപ്രതിഷ്ഠയും കണ്ടു , മറ്റും പല ഈശ്വരത്വവും കണ്ടു, ക്ഷേത്രവും പ
ണി തീൎത്തു, മറ്റും ചില പരദേവതമാരെയും സങ്കല്പിച്ചു, അവി
ടെ ഒരു കോട്ടപ്പടിയും തീൎത്തു സിംഹമുഖം എന്ന പേരുമിട്ട്, ക്ഷേത്ര
ത്തിന്നു ശിവേശ്വരം എന്ന പേരുമിട്ട്. വളഭൻപെരുമാൾ കല്പി
ച്ചു തീൎത്ത കോട്ട വളഭട്ടത്തുകോട്ട എന്ന പേരുണ്ടായി. ഇനിമേൽ കേര
ളത്തിങ്കൽ വാഴുന്നവൎക്ക് കുലരാജധാനി ഇതെന്നു കല്പിച്ചു, അവി
ടെ പല അടുക്കും ആചാരവും കല്പിക്കേണം എന്ന് നിശ്ചയിച്ചു,
11 സംവത്സരം വാണ ശേഷം ആ പെരുമാളുടെ സ്വൎഗ്ഗാരോഹണം .

അതിന്റെ ശേഷം കൊണ്ടു വന്ന ഹരിശ്ചന്ദ്രൻപെരുമാൾ പുര
ളിമലയുടെ മുകളിൽ ഹരിശ്ചന്ദ്രകോട്ടയെ തീൎത്തപ്പോൾ വനദേവത
മാരുടെ സഞ്ചാരം ആ കോട്ടയ്ക്കകത്തു വളര കാൺകകൊണ്ടു ശേഷം
മനുഷ്യൎക്ക് ആ കോട്ടയിൽ ചെന്നു പെരുമാളെ കണ്ടു ഗുണദോഷം
വിചാരിച്ചു പോരുവാനും വശമല്ലാതെ, ആയതിന്റെ ശേഷം ഇതിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/242&oldid=199465" എന്ന താളിൽനിന്ന് ശേഖരിച്ചത്