Jump to content

താൾ:33A11414.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 151 —

കേമമായുറപ്പിച്ചു പോരുമ്പൊൾ, (1529) നൂഞ്ഞുദാകുഞ്ഞാ പൊൎത്തു
ഗലിൽ നിന്നു കണ്ണനൂരിൽ എത്തി (നവമ്പ്ര. 18 ൹ )കോട്ടയിൽ
വരാതെ മൂപ്പസ്ഥാനം തനിക്കുള്ളപ്രകാരം വസ്സിനെഅറിയിച്ചാറെ,
അവൻ ഉടനെ തോണിയിൽ കയറി കുശലം ചോദിപ്പാൻ കപ്പലിൽ
ചെന്നു; കുഞ്ഞാ 22 വർഷത്തിന്നു മുമ്പെ തന്റെ അച്ഛനൊടു കൂടെ
കണ്ണനൂരിലും പൊന്നാനിയിലും ഉണ്ടായ പടകളിൽ ചേൎന്നു യശസ്സു
ണ്ടാക്കിയവൻ തന്നെ; ആയവൻ വസ്സിന്റെ ചില കുറവുകളെ അറി
ഞ്ഞു രാജകല്പനപ്രകാരം വിസ്തരിച്ചു ഒടുക്കം അവനെ തടവിലാക്കുക
യും ചെയ്തു. മസ്കരഞ്ഞാവെ പിഴുക്കി തുറുങ്കിലാക്കിയതിന്നു ഈ
വണ്ണം ശിക്ഷ സംഭവിച്ചു (1530 ജനുവരി) അവനെ പൊൎത്തുഗലി
ലേക്കയച്ചു. അവിടെയും വിസ്താരം കഴിച്ച ശേഷം മൂന്നു വർഷത്തെക്ക
മൂപ്പന്നുള്ള മാസപ്പടി ഒക്കെയും മസ്കരഞ്ഞാവിന്നു കൊടുക്കേണ
മെന്നു വിധിയുണ്ടായി. അന്നു മൂപ്പന്റെ ശമ്പളം ഒരാണ്ടെക്ക 10000
വരാഹൻ അത്രെ പുറക്കാട്ടിൽനിന്നു സാധിച്ച കൊള്ളയാൽ ആ
പണം കൊടുക്കുന്നതിന്നൊട്ടും വിഷമം ഉണ്ടായില്ലതാനും. അനന്തരം
പുറക്കാട്ടടികൾ കുഞ്ഞാവോടു ക്ഷമയപേക്ഷിച്ചു വളരെ ദ്രവ്യം കൊ
ടുത്തു ദാരങ്ങളെയും പെങ്ങളെയും വീണ്ടുകൊണ്ടു അന്നു മുതൽ ഭേദം
വരാതെ പൊൎത്തുഗലിന്നു മിത്രമായി പാൎത്തു. 1302 വൎഷത്തിൽ
പിന്നെ ഹൊല്ലന്തർ കൊച്ചിയെ പിടിച്ചു (1663 ജനുവരി 6ാം ൹)
മലയാളത്തിൽ പൊൎത്തുഗൽ വാഴ്ചയെ മുടിക്കും കാലത്തിലും പുറക്കാ
ട്ടുകാർ പറങ്കികൾക്കു പിന്തുണയായി പോരാടിയ പ്രകാരം ഓരോ
വൃത്താന്തങ്ങൾ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/223&oldid=199446" എന്ന താളിൽനിന്ന് ശേഖരിച്ചത്