താൾ:33A11414.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 150 —

ഉടനെ ആ പടകും തണ്ടു വലിച്ചു കപ്പലുകളെ ചുറ്റിക്കൊണ്ടു കൊടി
യ പട വെട്ടി വസ്സ് കപ്പിത്താന്മാരുടെ ഉപേക്ഷയാൽ, ചിലപ്പൊൾ
പണിപ്പെട്ടു ശത്രുവെ മടക്കി ഒടുക്കം 22 പടകിനെ പിടിച്ചു ചിലതി
നെ മുക്കി ശേഷിച്ചവറ്റെ ഓടിച്ചു. അന്നു കണ്ണനൂർ ചോനകരിലും
ചിലർ പട്ടുപോയതിനാൽ വടക്കെ മലയാളത്തിൽ യുദ്ധഭാവങ്ങൾ
ശമിച്ചു പോയി.

74. പുറക്കാട്ടടികളെ ശിക്ഷിച്ചതു

ഏഴിമലയരികിൽ ജയിച്ച ശേഷം വസ്സ് തെക്കോട്ടു ഓടി
ചേറ്റുവായിൽ കുറെ മുമ്പെ ഉണ്ടായ അതിക്രമത്തിന്നുത്തരം ചെയ്തു
കൊണ്ടു അവിടെ ചില കപ്പിത്താന്മാർ അഴിമുഖത്തെ സൂക്ഷിച്ചു
താമൂതിരിയുടെ പടകുകാരെ പേടിപ്പിച്ചു പോരുമ്പൊൾ, (1528
സെപ്ത.) അസംഗതിയായിട്ടു കിഴക്കൻ കാറ്റു കേമമായടിച്ചു ചില
പടകും മുറിഞ്ഞു മുങ്ങി ചില ലത കരക്കണഞ്ഞു പോയാറെ, അ
തിൽ കണ്ട പറങ്കികളെ ഒക്കയും നാട്ടുകാർ കൊന്നു കളഞ്ഞു; അതു
കൊണ്ടു വസ്സ് ചേറ്റുവായിൽ കരക്കിറങ്ങി ഊരെ ഭസ്മമാക്കി.
പിന്നെ പെരിമ്പടപ്പു കൊടുങ്ങല്ലൂരെ അടക്കുവാൻ പ്രയാസപ്പെടുന്ന
തിനോടു താമൂതിരി ചെറുത്തു വലിയ പടയെ ചേൎക്കയാൽ, വസ്സും
കൂടെ അവിടെ ഓടി ശത്രുക്കളെ തടുപ്പാൻ ഓരോന്നിനെ ഉപദേശി
ച്ചു താൻ പുറക്കാട്ടിലേക്ക് യാത്രയാകയും ചെയ്തു. അവിടെ വാഴു
ന്ന അടികൾ പറങ്കികൾക്കു വൈരിയായി ചമഞ്ഞപ്രകാരം മീത്തൽ
പറഞ്ഞുവല്ലൊ. (66, 71) ദ്രോഹിയെ ശിക്ഷിപ്പാൻ നല്ല തഞ്ചം വ
ന്നത വസ്സ് അറിഞ്ഞു അടികളും നായന്മാരും ഒരു പടക്കായി കിഴ
ക്കോട്ടു പുറപ്പെട്ട ശേഷം പട്ടാളത്തെ കരക്കിറക്കി നഗരത്തിന്നു വെ
ള്ളവും ചളിയും നല്ല ഉറപ്പും വരുത്തി എങ്കിലും പറങ്കികൾ കടന്നു
കയറി കൊട്ടാരത്തെ വളഞ്ഞു ആ കടൽപിടിക്കാർ കവൎന്നു ചര
തിച്ച പൊന്നും വെള്ളിയും തോക്കും മറ്റും ഭണ്ഡാരങ്ങളെ ഒക്കെയും
കൈക്കലാക്കി അടികളുടെ ദാരങ്ങളെയും പെങ്ങളെയും പിടിച്ചു
കൊണ്ടുപോകയും ചെയ്തു. (1528 അക്ത. 15) അന്നു പോരാടിയ
1000 വെള്ളക്കാരിൽ ഓരോരുവന്നു 800 പൊൻപത്താക്കു കൊള്ള
യുടെ അംശമായി കിട്ടി മൂപ്പന്നു ഒരു ലക്ഷത്തോളം സാധിച്ചു എന്നു
കേൾക്കുന്നു. നഗരത്തിന്നു തീക്കൊടുത്തു തെങ്ങും മുറിച്ചതിൽ പിന്നെ
പറങ്കികൾ കപ്പലേറി കണ്ണനൂൎക്ക ഓടുകയ്യും ചെയ്തു. അവിടെ നിന്നു
വസ്സ് തന്റെ മരുമകനായ മെല്യു എന്നവനെ നിയോഗിച്ചു മാടാ
യിയേഴിയിൽ 12 പടകു താമൂതിരിക്കുള്ളതിനെ അടക്കിച്ചു ഏഴി
ക്കരികിലും പടകുകളെ നായാടിച്ചു ആളുകളെ നിഗ്രഹിച്ചു മാടായി
എന്ന ഊരെ ദഹിപ്പിക്കുകയും ചെയ്തു. ഇങ്ങിനെ മലയാളതീരത്തെ
പോരാടുമ്പൊൾ വസ്സ് കച്ചവടത്തെ മറക്കാതെ വിശേഷാൽ കുതി
രകളെ ഗോവയിൽ കടത്തിച്ചു അവിടുന്നു മുസല്മാൻ രാജാക്കന്മാ
ർക്കും രായൎക്കും വിറ്റു വളരെ ദ്രവ്യം സമ്പാദിച്ചു കോട്ടകളെയും മറ്റും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/222&oldid=199445" എന്ന താളിൽനിന്ന് ശേഖരിച്ചത്