താൾ:33A11414.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 126 —

അനന്തരം ഗോവയിൽ എത്തിയാറെ, അൾബുകെർക്കിന്റെ
പണി എല്ലാം വളരെ അതിശയമായി തോന്നുകകൊണ്ടു "ഈ ഗോ
വയിൽ തന്നെ നമ്മുടെ കോട്ടയുള്ളതു നല്ലതൊ അല്ലയൊ താമൂതിരി
യോടും പടയില്ല. മലയാളത്തിൽ സുഖേന പാൎത്തു വ്യാപാരം ചെ
യ്യാമല്ലൊ" എന്നു കപ്പിത്താന്മാരോടു നിരൂപിച്ചു തുടങ്ങി. നാട്ടുകാ
രത്തികളെ വിവാഹം ചെയ്തു കുടിയിരുന്നവർ അതു കേട്ടാറെ, വള
രെ വ്യസനപ്പെട്ടു: "എങ്ങിനെ എങ്കിലും കോട്ടയെ പൊളിക്കുരു
തെ, ഞങ്ങളെ ഇവിടെ പാർപ്പിച്ചാൽ ഞങ്ങൾ പൊൎത്തുഗൽ സ
ഹായം കൂടാതെ പൊരുതു കുഞ്ഞികുട്ടികളെ രക്ഷിച്ചു കൊള്ളാം"
എന്നു ബോധിപ്പിച്ചതല്ലാതെ, കപ്പിത്താന്മാർ മിക്കവാറും സഭയി
ങ്കൽനിന്നു ആ പക്ഷം തന്നെ എടുത്തു ചൊല്ലുകയാൽ "ഗോവ പി
ന്നെയും മൂലസ്ഥാനമായിരിക്ക" എന്ന കല്പനയായി സുവാരസ് മഴ
ക്കാലം കഴിപ്പാൻ കൊച്ചിക്ക് മടങ്ങിപ്പോകയും ചെയ്തു. (1516)
അവിടെനിന്നു ചില പറങ്കികൾ നായാടുവാൻ കാട്ടിൽ പോയപ്പോൾ
ചില മയിലുകളെ കണ്ടു വെടിവെച്ചു തുടങ്ങിയാറെ, പലനായ
ന്മാരും ഒരു കയ്മളും വന്നു "ഇതു ദേവരുടെ മയിലത്രെ" എന്നു
വിരോധിച്ചു. ആയത് അവർ കൂട്ടാക്കാതെ പരിഹസിച്ചു വെടിവെ
ച്ചാറെ, കലശൽ ഉണ്ടായതിൽ നാലു വെള്ളക്കാർ കഴിഞ്ഞു. "ഇനി
ഇപ്രകാരം ചെയ്യരുതെന്നു" കൊച്ചിയിൽ കല്പനയാകയും ചെയ്തു.

മുമ്പെ 1508 ആമതിൽ മിസ്ര സുല്ത്താൻ ഖാൻ ഹസ്സൻ പറ
ങ്കികളെ നീക്കുവാൻ കപ്പൽ അയച്ചപ്പോൾ, അൾമൈദ തോല്പിച്ച
പ്രകാരം പറഞ്ഞുവല്ലൊ. അവിടുന്നു പിന്നെയും വളരെ കപ്പൽ
ഗോവയുടെ നേരെ പോകും എന്നു കേട്ടു മാനുവേൽ രാജാവ് ക്ലേശി
ച്ചു മലയാളത്തിൽ കല്പന അയച്ചതിപ്രകാരം: "മിസ്രികളും അറ
വികളും വരുന്നത് പാൎത്തിരിക്കരുത്; ചെങ്കടലിലേക്ക് എതിരെ
ഓടെണം അതിന്നു സുവാരസല്ല അടുക്കെയാകുന്നു എങ്കിൽ അൾബു
കെൎക്ക് തന്നെ സേനാധിപതിയും രാജക്കയ്യുമായിരുന്നു. കാര്യം നട
ത്തേണം എന്നു തന്നെ." അൾബുകെൎക്ക് മരിച്ചു ഒരാണ്ടു കഴിഞ്ഞി
ട്ടു ഈ കല്പന എത്തിയാറെ, സുവാരസ് കപ്പലുകളെ ഒരുക്കി 3000
പറങ്കികളെയും 500 കൊച്ചിനായകന്മാരെയും കരയേറ്റി ജിദ്ദയുടെ
നേരെ ഓടി പടയാലും കാറ്റിനാലും വളരെ നാശം അനുഭവിക്കയും
ചെയ്തു. എങ്കിലും രൂമി സുല്ത്താനായ സെലിം ആ വർഷം തന്നെ
മിസ്രയെ സ്വാധീനമാക്കികൊണ്ടു മുസല്മാൻ കപ്പൽ ചെങ്കടൽ വി
ട്ടു മലയാളത്തിൽ വരുവാൻ സംഗതി വന്നില്ല.

54. കൊല്ലത്തിൽ പാണ്ടിശാല
കെട്ടിയതു.

സുവാരസ് കൊല്ലത്തൊടു നിരന്ന പ്രകാരം പറഞ്ഞിട്ടുണ്ടല്ലൊ
(53) അവൻ ചെങ്കടലിൽ ഓടും മുമ്പെ കൊല്ലത്തിൽ നിയോഗിച്ച
കപ്പിത്താൻ ഹെയ്തൊർ രൊദ്രീഗസ് എന്നവൻ തന്നെ. ആയവൻ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/198&oldid=199421" എന്ന താളിൽനിന്ന് ശേഖരിച്ചത്