താൾ:33A11414.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

ത്തിൽ തന്നെ മറ്റൊരു കപ്പിത്താനെ കപ്പലോടെ അച്ചി, മലാക്ക
രാജ്യങ്ങളിലെക്കയച്ചു കിഴക്കെദ്വീപുകളിലും പൊൎത്തുഗൽ നാമത്തെ
പരത്തുകയും ചെയ്തു.

ഇങ്ങിനെ അൾമൈദ തന്റെടക്കാരനായി നടക്കുമ്പൊൾ
(1509 അക്തമ്പ്ര 16 ൹) കുതിഞ്ഞൊ കണ്ണനൂരിൽ തന്നെ എത്തി
നങ്കൂരം ഇട്ട ഉടനെ ബ്രീതൊ വസ്തുത അറിഞ്ഞു, ആരോടും ഒന്നും ക
ല്പിക്കാതെ ഒരു മഞ്ചിയിൽ കയറി കൊച്ചിക്ക ഓടുകയും ചെയ്തു.
കുതിഞ്ഞൊ കോട്ടയിൽ വന്നപ്പോൾ തന്നെ അൾബുകെൎക്ക എന്ന
ബന്ധുവെ വരുത്തി രാജാവിൻ ചൊല്ലാൻ സഹനായകൻ എന്ന മാ
നിക്കയും ഒന്നൊത്തു കാര്യവിചാരം തുടങ്ങുകയുംചെയ്തു. പിന്നെ ഇരു
വരും ഘോഷത്തോടെ പുറപ്പെട്ടു കൊച്ചിയിൽ എത്തിയാറെ, (അ
ക്ത. 29.) അൾമൈദ കാര്യാദികളെ എല്ലാം ഭരമേല്പിച്ചു താനും ഉറ്റ
ചങ്ങാതികളുമായി കേരളത്തെ വിട്ടു വിലാത്തിയിലേക്ക് ഓടി
പോകയും ചെയ്തു. (ദിശമ്പ്ര) അവന്ന നല്ല യാത്ര സാധിച്ചില്ലതാ
നും. കെപ്പിൽ എത്തിയപ്പൊൾ കപ്പലിൽ വെള്ളം കയറ്റുവാൻ ക
രക്കിറങ്ങി പീപ്പകളെ നിറക്കുമ്പൊൾ തന്നെ കാപ്പിരികൾ പാഞ്ഞു
വന്നു വിലക്കി കുന്തം ചാടി തുടങ്ങി, അന്നു മുറി ഏറ്റിട്ടു അവനും
സഖിയായ ബ്രീതൊവും മയങ്ങി നിസ്സാരമായ കാട്ടാള ശണ്ഠയാൽ
പട്ടുപോകയും ചെയ്തു. (1510 മാർച്ച 1൹) 4 വർഷം പറങ്കികൾക്ക്
ജയശ്രീത്വമുള്ള മൂപ്പനായി പാൎത്ത അൾമൈദയുടെ അവസാനം ഇവ്വ
ണ്ണമത്രെ സംഭവിച്ചതു. അവൻ കഠിനഹൃദയമുള്ളവൻ എങ്കിലും കാ
മലൊഭങ്ങളെ വെറുക്കയാൽ, മിതമായുള്ള കീൎത്തിയെ ശേഷിപ്പി
ച്ചിരിക്കുന്നു.

41. കുതിഞ്ഞൊവും അൾബുകെർക്കും
കോഴിക്കോടു ജയിപ്പാൻ പുറപ്പട്ടതു

മാനുവെൽ രാജാവ് കോഴിക്കോടിനെ സംഹരിക്കെണം എന്നു
കല്പിച്ചതു കോലത്തിരിയും പെരിമ്പടപ്പും മന്ത്രിച്ച പ്രകാരം ഉണ്ടാ
യി. ആ തമ്പ്രാക്കന്മാർ ഇരുവരും പൊൎത്തുഗലും താമൂതിരിയുമായി
നിത്യയുദ്ധം ഉണ്ടെങ്കിൽ ഇങ്ങെ തുറമുഖങ്ങളിൽ കച്ചവടലാഭം അധി
കം ഉണ്ടാകും എന്നു അസൂയ്യഹേതുവായിട്ടു നിശ്ചയിച്ചു, അതല്ലാതെ
പട നിമിത്തം കോഴിക്കോടു ക്ഷാമം ഉണ്ടാകുന്തോറും കരവഴിയായി
ധാന്യങ്ങളെ അയച്ചു സഹായിക്കയാൽ അനവധി ധനം കൈക്ക
ലാകും.

അനന്തരം പറങ്കികൾ കൊച്ചിയിൽനിന്നു ചില പട്ടന്മാരെ
അയച്ചു താമൂതിരിയുടെ ഒറ്റ് അറിഞ്ഞു ചങ്ങാതിയായ കോയപ്പ
ക്കിയെ കോഴിക്കോട്ടനിന്ന വരുത്തിയശേഷം, നായന്മാർ മിക്കവാ
റും താമൂതിരിതാനും ചേറ്റുവായരികിലും ചുരത്തിനടിയിലും പട
ക്കു പോയി എന്നു കേട്ടാറെ, കുതിഞ്ഞൊ 30 കപ്പലുകളിൽ 2000 പ
റങ്കികളെയും 600 നായന്മാരെയും കരേറ്റി കണ്ണനൂർ കോട്ടയുടെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/177&oldid=199400" എന്ന താളിൽനിന്ന് ശേഖരിച്ചത്