താൾ:33A11414.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

40. അൾബുകെർക്ക പറങ്കികളുടെ
തലവനായി വന്നത

അൾമൈദ ജയഘോഷത്തോടും കൂടെ കൊച്ചിക്ക (1509 മാൎച്ച
8.) മടങ്ങി വന്നപ്പൊൾ, അൾബുകെൎക്ക് "സൎവ്വാധികാരത്തെ രാ
ജാജ്ഞയാലെ എന്നിൽ ഏല്പിക്കേണ്ടതെല്ലൊ" എന്നു പിന്നയും
പിന്നയും ചോദിക്കയാൽ, വളരെ വൈരം ഉണ്ടായി. അതിന്റെ
കാരണം മഹാന്മാരെ ഇരുവരെയും ഭേദിപ്പിക്കേണ്ടതിന്നു വെവ്വെറെ
ആളുകൾ ശ്രമിക്കയാൽ, അൾമൈദ നിശ്ചയിച്ചത് എന്തെന്നാൽ:
"ഈ മറ്റെവന്നു കാര്യവിചാരണ സാധിച്ചു വന്നാൽ പൊൎത്തുഗ
ലിന്നു അപമാനമെ വരും; അവൻ കൊടുങ്ങല്ലൂരിലെ യഹൂദന്മാ
രൊടു സ്നേഹിച്ചിരിക്കുന്നു; നിത്യം കത്തഎഴുതി അയക്കയും വാങ്ങു
കയും ചെയ്യുന്നു ഇതു എന്തു രഹസ്യം പക്ഷെ അവൻ രാജദ്രോഹമൊ
മതദ്രൊഹമൊ എന്തു വിചാരിക്കുന്നു" എന്നിങ്ങിനെ ഓരൊന്നു നി
നച്ചു കൊള്ളുമ്പൊൾ പെരിമ്പടപ്പിന്റെ നിയൊഗത്താൽ അഞ്ചി
ങ്കല്ല നായർ വന്നു ബോധിപ്പിച്ചതു "നമ്മുടെ തമ്പുരാൻ മാനുവെൽ
രാജാവിൽ ആശ്രയിക്ക കൊണ്ടു നിങ്ങൾക്കല്ല അൾബുകെൎക്കിന്റെ
കയ്യിൽ അത്രെ മുളകു മുതലായ ചരക്കുകളെ ഭരമേല്പിക്കും; അവൻ
സാക്ഷാൽ പിസൊരായി സ്ഥാനത്തിൽ ആകുന്നു, മാനുവെൽ രാജാ
വിന്റെ കൈയ്യെഴുത്തിലും അപ്രകാരം കാണുന്നു; താമസം എന്തി
ന്ന്, രാജാവിന്റെ കല്പന പ്രമാണമല്ലാതെ പോയിട്ടുണ്ടൊ" എന്നി
ങ്ങനെ കേട്ട നേരത്തു അൾമൈദ കയൎത്തു അൾബുകെൎക്ക "ഭവ
നത്തിൽ തന്നെ തടവുകാരനായി പാൎക്ക" എന്നു കല്പിച്ചു. "ഇനി
കൊച്ചിരാജാവിന്റെ വല്ല നായന്മാരുമായി ന്യായം പറയുന്ന പ്രകാ
രം കണ്ടുവെങ്കിൽ ശിക്ഷിക്കാതിരിക്കയും ഇല്ല." എന്നു ഖണ്ഡിച്ചു
പറഞ്ഞു.

അങ്ങിനെ ഇരിക്കും കാലം മാനുവെൽ രാജാവ് മിസ്രയുദ്ധ
പട്ടത്തിന്റെ ശ്രുതി കേട്ടിട്ടു ഫെൎന്നന്തകുതിഞ്ഞൊ എന്ന ധളവായി
യെ 15 കപ്പലുകളോടും 1600ൽ പരം ചേകവരോടും കൂടെ പൊൎത്തു
ഗലിൽ നിന്ന നിയോഗിച്ചയച്ചു. (1509 മാൎച്ച 12.)"താനും അൾ
ബുകെൎക്കും ഒന്നിച്ചു പടയെ നടത്തി കോഴിക്കോട സംഹരിച്ചു വൻ
കച്ചവടത്തെ കുറവു കൂടാതെ വൎദ്ധിപ്പിച്ചു നടത്തേണം" എന്നും മറ്റും
കല്പിക്കയും ചെയ്തു. അവൻ ഈ രാജ്യത്തിൽ എത്തും മുമ്പെ അ
ൾമൈദ അധികം കോപിച്ചു. "അൾബുകെൎക്ക അടങ്ങുന്നില്ലല്ലൊ;
അവൻ കൊച്ചിയിൽ പാൎത്താൽ നാശം വരും. ആകയാൽ, തെറ്റെ
ന്നു അവനെ കപ്പലിൽ കരേറ്റി കണ്ണനൂരിൽ ഓടി പാൎക്കേണം"
എന്നു കല്പിച്ചു ബ്രീതൊവെ അറിയിക്കയും ചെയ്തു; അതുകൊണ്ടു
അൾബുകെൎക്ക് വേവുന്ന മനസ്സോടെ കണ്ണനൂരിൽ ഇറങ്ങി വന്നാ
റെ, ബ്രീതൊ അവനെ ഒരു പൊട്ടനെയൊ കള്ളനെയൊ എന്ന
പോലെ ഭാവിച്ചു അപമാനിച്ചു പാർപ്പിച്ചു. (അഗുസ്ത.) ആ മാസ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/176&oldid=199399" എന്ന താളിൽനിന്ന് ശേഖരിച്ചത്