താൾ:33A11414.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

വരുത്തി. ആ ഓടിപോയ അനന്ത്രവന്മാരോടു പട തുടരുകയും ചെയ്തു.
അതിനാൽ ലോകൎക്ക് സന്തോഷം വളരെ തോന്നി മരം കൊണ്ടുള്ള
കോട്ട നന്നല്ല അഴിമുഖത്തു തന്നെ ശോഭയുള്ള കോട്ട കെട്ടേണം; ദേശം
തരാം എന്ന് സൎവ്വസമ്മതമാകയും ചെയ്തു.

1506. ഫെബ്രുവരി അൾമൈദ 12 കപ്പലിൽ ചരക്കു കയറ്റി
സ്വരാജ്യത്തേക്ക അയച്ചപ്പോൾ, രാജാവിന്നും കാഴ്ചയായി ഒർ ആന
യെ യുരൊപയിലേക്ക് അയച്ചു. അതവിടെ കപ്പൽ വഴിയായി
എത്തിയ ആനകളിൽ ഒന്നാമത തന്നെ.

32. ബോലൊഞ്ഞക്കാരനായ ലുദ്വിഗ്
താമൂതിരിയുടെ ഒറ്ററിഞ്ഞു ബോധിപ്പിച്ചതു.

താമൂതിരി മിസ്രസുല്ത്താന്റെ സഹായത്തിന്നായി വളരെ
കാലം നോക്കികൊണ്ടിരുന്ന ശേഷം, കപ്പലുകൾ വരാഞ്ഞപ്പോൾ
മാപ്പിള്ളമാരും അറവികളും ധാരാളമായി കൊടുക്കുന്ന ദ്രവ്യം വാങ്ങി
എല്ലാതുറമുഖങ്ങളിലും വലിയ പടകുകളെ ചമപ്പാൻ കല്പിച്ചു.
പറങ്കികളിൽനിന്നു ഓടിപ്പോയ ചില ആശാരികളെയും പണിക്കാ
ക്കി യുദ്ധക്കപ്പലുകളുടെ മാതിരിയെ ഗ്രഹിപ്പിച്ചും രണ്ട ഇതല്യരെ
ക്കൊണ്ടും വലിയ തോക്കു വാർപ്പിച്ചുണ്ടാക്കിച്ചു; ലാക്കിന്നു വെടി
വെക്കുന്ന വിദ്യയെ വശമാക്കി കൊടുപ്പിച്ചും കൊണ്ട് അൾമൈദ
ഈ വസ്തുത അറിയാതെ, ഇരിക്കേണ്ടതിന്നു കടൽക്കരെ എങ്ങും കാവ
ല്ക്കാരെ നിറുത്തി, സന്നാഹങ്ങൾക്ക എത്രയും രഹസ്യമായിട്ട തന്നെ
തികവ് വരുത്തുകയും ചെയ്തു.

ആ കാലത്തു മിസ്ര, അറവി, ഹിന്തു, മലാക്ക മുതലായ രാജ്യ
ങ്ങളിൽ വളരെക്കാലം പ്രയാണം ചെയ്തു, വിശേഷങ്ങളെ അറിഞ്ഞു
കൊണ്ട് ഒരു ധൂൎത്തൻ കൊല്ലത്തനിന്ന് കോഴിക്കോട്ടേക്ക വന്നു.
അതു ലുദ്വിഗ് സായ്പ തന്നെ. അവിടെ അവൻ ആ രണ്ടു ഇത
ല്യരെയും യദൃഛ്ശയാ കണ്ടു സ്വദേശക്കാരാകകൊണ്ടു സന്തോ
ഷിച്ചു കരഞ്ഞും ചുമ്മിച്ചും കൊണ്ടു അവരുടെ വീട്ടിൽ കൂടിചെ
ന്നു രാത്രി പാൎത്തു. ആയവർ കൊച്ചിയിൽനിന്നു ഓടിയ പിന്നെ
കോഴിക്കോട്ടവന്നു സുഖിച്ചപ്രകാരവും രാജപ്രസാദത്തോടും കൂട ചെ
യ്യുന്ന പണികളും അറിയിച്ചാറെ, ഇതല്യെക്കു പോവാൻ മനസ്സില്ല
യൊ എന്നു ലുദ്വിഗ് ചോദിച്ചു "ഞാൻ അൾമൈദ സായ്പവി
നോടു നിങ്ങൾക്കു വേണ്ടി ക്ഷമ അപേക്ഷിക്കാം" എന്നും മറ്റും പറ
ഞ്ഞപ്പോൾ പേതർ അന്തോണി വളരെ കരഞ്ഞു. "ഞങ്ങൾ 400ൽ പ
രം തോക്കു ക്രിസ്തുമതക്കാരെ നിഗ്രഹിപ്പാൻ ഉണ്ടാക്കിയതു കഷ്ടമത്രെ,
ഇതല്യയിൽ വെച്ചു ഭിക്ഷക്കാരനായി പാൎത്താലും കൊള്ളായിരു
ന്നു." എന്നു കണ്ണുനീരോടും പറഞ്ഞു. ജുവാൻ മറിയ എന്ന മറ്റെവൻ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/163&oldid=199386" എന്ന താളിൽനിന്ന് ശേഖരിച്ചത്