താൾ:33A11414.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

രാജാവെ കണ്ടപ്പോൾ, അവൻ സന്തോഷിച്ചു. "ചോനകരുടെ കപ്പ
ലോട്ടത്തിന്നു ഭംഗം വരുത്തിയാൽ കൊള്ളാം" എന്നു പറഞ്ഞു പൊർ
ത്തുഗലെ തനിക്ക് നിഴലാക്കുവാൻ ആഗ്രഹിച്ചു "ആണ്ടു തോറും
5000 കണ്ടി കറുപ്പ കപ്പം തരാം" എന്നു കയ്യേറ്റു സത്യം ചെയ്തു. അന
ന്തരം ലൊരഞ്ച ആ ശീതകാലം മുഴുവനും റൊന്തയായി കടൽ സഞ്ച
രിച്ചു കൊല്ലത്തിലെ കലഹത്തിൽ കൂടിയ ചോനകർ പിരിഞ്ച
ത്തിൽ ഉണ്ടെന്നു കേട്ടു ആ ഊരെ ഭസ്മമാക്കി കന്യാകുമാരി മുതൽ
കണ്ണനൂർ വരെ മലയാളത്തിലെ മാപ്പിള്ളമാൎക്കു കടൽകച്ചവടത്തെ
മുടക്കി കൊണ്ടിരുന്നു.

31. അൾമൈദ പെരിമ്പടപ്പ
സ്വരൂപത്തിൽ അനന്ത്ര സമ്പ്രദായത്തെ
മാറ്റി വെച്ചതു.

അൾമൈദ കൊച്ചിക്കു വന്നപ്പോൾ, (1505 നവെമ്പ്ര 1) പെ
രിമ്പടപ്പ സ്വരൂപത്തിൽ ഒരു കഠിന വാദം ഉണ്ടായ പ്രകാരം കേട്ടു.
അതിന്റെ കാരണം കബ്രാൽ വരുന്ന സമയം വാണു പോരുന്ന ഉ
ണ്ണിക്കോതവർമ്മർ വാർദ്ധക്യം നിമിത്തം പ്രപഞ്ചം വെറുത്തു ക്ഷേ
ത്രവാസം ചെയ്തു. നേരെ അനന്ത്രവന്മാർ രണ്ടാളുണ്ടു മടത്തിൽ പടി
കോയില്മാർ തന്നെ. ആയവർ 3 വർഷത്തിന്മുമ്പെ ഉണ്ടായ യുദ്ധ
ത്തിൽ പറങ്കിപക്ഷത്തെ തള്ളി താമൂതിരിയെ ആശ്രയിച്ചു, പോ
യിരുന്നു. അതുകൊണ്ടു മൂത്തരാജാവ് അവരെ ദ്രോഹികൾ എന്ന്
നിരസിച്ചു മൂന്നാമനായ ഇളയിടത്തിൽ പടിമഠത്തിങ്കൽ കോയിലെ
വാഴിക്കയും ചെയ്തു. തള്ളിയ മരുമക്കൾ അവകാശത്തെ വിടാതെ
ചോദിച്ചതും അല്ലാതെ അവർ ആശ്രയിച്ചു പാൎക്കുന്ന മൊരിങ്ങൂർ
(മൊടിക്കൂറു മൊറിങ്ങൂടു) ഇടപ്രഭുവിന്റെ സഹായത്താലും ബ്രാഹ്മ
ണപ്രസാദത്താലും പെരിമ്പടപ്പിന്നു വളരെ ശങ്ക ജനിപ്പിക്കയും ചെ
യ്തു. അതുകൊണ്ടു രാജാവ് അൾമൈദയോടു സങ്കടപ്പെട്ടപ്പോൾ ആ
യവൻ "പൊൎത്തുഗലിൽ മമതയും നിഴലും എന്നേക്കും നിങ്ങൾക്ക
തന്നെ ഇരിക്ക. പുരാണസമ്പ്രദായമല്ല പൊൎത്തുഗൽ രാജാവിന്റെ
കടാക്ഷമത്രെ പ്രമാണം" എന്നു കല്പിച്ചു പട്ടാഭിഷേകം വളരെ
ഘോഷത്തോടെ കഴിപ്പിച്ചു, ഉണ്ണിരാമക്കോയിൽ എന്ന നാമധേയം
ധരിപ്പിച്ചു മുമ്പെ പെരിമ്പടപ്പിന്നു ധർമ്മമല്ലാത്ത പൊങ്കമ്മട്ടം മുത
ലായവറ്റെ കല്പിപ്പൂതും ചെയ്തു, അന്നു പെരിമ്പടപ്പു "ഞാൻ
എന്നേക്കും പൊർത്തുഗലിന്റെ കുടക്കീഴിൽ വസിക്കാം" എന്നു
സത്യം ചെയ്തു. അൾമൈദ വളരെ സമ്മാനങ്ങൾ കൊടുത്തതും ഒഴികെ
പണ്ടു പറങ്കിയുദ്ധത്തിൽ പൊരുതു മരിച്ച മരുമക്കളുടെ ഓ‌‌‌ർമ്മക്കാ
യിട്ടും കോട്ട എടുപ്പിച്ച സ്ഥലത്തിന്റെ ജന്മഭോഗമായിട്ടും പൊ‌ർത്തു
ഗൽ ആണ്ടുതോറും ഒരു വെള്ളക്കാരന്റെ നാണിഭമുള്ള സ്വൎണ്ണം മുതലാ
യ കാഴ്ചകളെ സിംഹാസനത്തിങ്കൽ വെക്കേണം എന്ന വ്യവസ്ഥ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/162&oldid=199385" എന്ന താളിൽനിന്ന് ശേഖരിച്ചത്