താൾ:33A11414.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

രാജാവ്: "ഇതിന്റെഅനുഭം എല്ലാം എന്തലമേൽ വരട്ടെ" എന്നു മുട്ടി
ച്ചു അതിലുള്ള കറുപ്പ മുതലായ ചരക്കുകൾ പറങ്കികൾക്ക് കൂലി പറ
ഞ്ഞകൊടുത്തപ്പോൾ കബ്രാൽ ഒരു ചെറിയ കപ്പലിൽ പശകു തുടങ്ങി
യുള്ള 60 വീരന്മാരെ കരയേറ്റി നിയൊഗിച്ചു, അവരും രാത്രി മുഴു
വൻ ഓടി രാവിലെ കണ്ടു "ഇങ്ങു അടങ്ങി വരേണം" എന്നു കല്പി
ച്ചപ്പൊൾ അതിലുള്ള 300 ചില്വാനം മാപ്പിള്ളമാർ ശരപ്രയോഗം
തുടങ്ങി, പശകു വെടി വെച്ചു കൊണ്ടു കണ്ണന്നൂർ തുറമുഖത്തോളം ഓ
ടിയപ്പൊൾ ആ വലിയ കപ്പൽ ശേഷം കപ്പലുകളുടെ നടുവിൽ ഒളി
ച്ചു. പശകു അവറ്റിലും ഉണ്ട പൊഴിച്ചു കണ്ണന്നൂൎക്കാരെ അത്യന്തം
പേടിപ്പിച്ചു. പിറ്റെ ദിവസവും പട കൂടി കപ്പൽ പിടിക്കയും ചെ
യ്തു. അതിൽ 7 ആനയുണ്ടു, ഒന്നു വെടി കൊണ്ടു മരിച്ചതു പറങ്കി
കൾ വേറെ ഇറച്ചി കിട്ടായ്കയാൽ സന്തോഷത്തോടെ തിന്നു, ശേഷം
താമൂതിരിക്കു കൊടുത്തപ്പൊൾ, അവൻ വളരെ സമ്മാനം കൊടുത്തു
ഉപചാരവാക്കും പറഞ്ഞു. യുദ്ധവിവരം കേട്ടാറെ, അവന്റെ അന്തർ
ഗ്ഗതം വേറെ ഇപ്രകാരമുള്ള അതിഥികൾ വരേണ്ടതല്ലയായിരുന്നു;
അവരെ വല്ലപ്പോഴും വിട്ടയക്കേണ്ടി വന്നാൽ നീക്കുവാൻ പ്രയാസം
നന്നെ ഉണ്ടാകും എന്നത്രെ. കബ്രാൽ കപ്പലിൽ കറുപ്പ മുതലായതു
കാണാഞ്ഞു കപ്പലിന്റെ ഉടയവൻ മമ്മാലിമരക്കാൻ തന്നെ എന്ന
റിഞ്ഞ ഉടനെ അവനെ വിളിച്ചു വസ്തുത എല്ലാം ഗ്രഹിച്ചപ്പൊൾ
"ഇതു ശംസദ്ദീന്റെ ഒരു കൌശലമത്രെ അവൻ ചതിച്ചിരിക്കുന്നു,
നിങ്ങൾ എന്നോടു ക്ഷമിക്കേണം" എന്ന പറഞ്ഞു കപ്പൽ വിട്ടയക്ക
യും ചെയ്തു.

7. പറങ്കികൾ കോഴിക്കോട്ടുവെച്ചു പടകൂടിയതു.

അനന്തരം മാപ്പിള്ളമാർ താമൂതിരിയെ ചെന്നു കണ്ടു: "ഞ
ങ്ങൾക്ക നെഞ്ഞിന്നുറപ്പില്ല എന്നു വെച്ചൊ തമ്പുരാൻ പറങ്കികളെ
ക്കൊണ്ടു ആ കപ്പൽ പിടിപ്പിച്ചത്, അവരെ വിശ്വസിക്കുന്നത്
അനുഭവത്തിന്നു മതിയാകുമൊ? അവർ എത്ര ചെലവിടുന്നു, കച്ചവ
ടത്തിന്റെ ലാഭത്താൽ അത ഒരുനാളും വരികയില്ലല്ലൊ എന്തിന്നു
വെറുതെ കാത്തിരിക്കുന്നു. അവർ രാജ്യം സ്വാധീനമാക്കുവാൻ നോ
ക്കും, അസൂയകൊണ്ടല്ല ഞങ്ങൾ ഇതു പറയുന്നത്. ദിവസവൃത്തി
ക്കായി ഞങ്ങൾ മറ്റു വല്ല പട്ടണത്തിൽ പോയി വ്യാപാരം ചെ
യ്യാം എങ്കിലും തമ്പുരാന്റെ രാജ്യത്തിനു ഛേദം വരും എന്നു ശങ്കി
ച്ചത്രെ ഞങ്ങൾ ഇപ്രകാരം ബോധിപ്പിക്കുന്നത് " എന്നും മറ്റും പറ
ഞ്ഞത് കേട്ടാറെ, രാജാവ് "ഈ കപ്പലിന്റെ കാര്യം ഒരു പരീ
ക്ഷയത്രെ: നിങ്ങൾ സുഖേന ഇരിപ്പിൻ! പണ്ടു പണ്ടെ നിങ്ങളി
ലുള്ള മമതക്കു ഭേദം വരികയില്ല" എന്നു കല്പിച്ചു മനസ്സിന്നു സന്തോ
ഷം വരുത്തി. അവർ മുളക എല്ലാം വാങ്ങിക്കളകകൊണ്ടു കപ്പിത്താ
ന്നു രണ്ടു കപ്പൽ മാത്രം ചരക്കു കരേറ്റുവാൻ 3 മാസം വേണ്ടി വന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/131&oldid=199354" എന്ന താളിൽനിന്ന് ശേഖരിച്ചത്