താൾ:33A11414.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

യഹൂദനെ അയച്ചു താമൂതിരിയോട കണ്ടപറയെണം:"ചതി വിചാ
രിക്കരുത, ജാമ്യത്തിന്നു കൊത്തുവാൾ അരച മേനോക്കി മുതലായ
സ്ഥാനികളെ കപ്പലിൽ അയച്ചിരുത്തെണം" എന്നുണൎത്തിച്ച
പ്പൊൾ രാജാവ് ഒഴിവ പറഞ്ഞു എങ്കിലും ഭയം വർദ്ധിച്ചാറെ, ആറു
ബ്രാഹ്മണരെ ജാമ്യം ആക്കി കരേറ്റി, കപ്പിത്താനും വളരെ ഘോ
ഷത്തോടും കൂടെ രാജാവെ കടപ്പുറത്തു സ്രാമ്പിയിൽ ചെന്നു കണ്ടു
നല്ല സമ്മാനങ്ങളെ വെച്ചു, താമൂതിരി പ്രസാദിച്ചു: "നിങ്ങൾഇവിടെ
പാർത്തു വ്യാപാരം ചെയ്തു കൊള്ളാം; ജാമ്യത്തിന്ന അയച്ചവർ കപ്പ
ലിൽ വെച്ച ഉണ്മാൻ വഹിയായ്കകൊണ്ടു ദിവസെന ആളുകളെ മാ
റ്റി അയക്കേണ്ടു" എന്നു പറഞ്ഞു വിട വഴങ്ങി. ജാമ്യക്കാർ കപ്പ
ലിൽ പാർപ്പാൻ വളരെ പേടിച്ചതും അല്ലാതെ, ചിലർ കടലിൽ
ചാടി കരക്കു നീന്തുവാൻ ഭാവിച്ചാറെ, കപ്പൽക്കാർ അവരെ പിടി
ച്ചു മുറിയിൽ അടച്ചു. ഒരു കിഴവൻ 3 ദിവസം പട്ടിണി ഇട്ടപ്പൊൾ
അയ്യൊ! പാപം! എന്ന തൊന്നി ജാമ്യക്കാരെ കരക്ക ഇറക്കുകയും
ചെയ്തു.

അനന്തരം രാജകല്പനപ്രകാരം കച്ചവടം തുടങ്ങി; മുസല്മാന
രുടെ ചതി നിമിത്തം ഫലം ഒന്നും ഉണ്ടായില്ല. അന്നു കോഴിക്കോട്ടു
മുസല്മാനർ രണ്ടു കൂട്ടം ഉണ്ടു. ഒന്നു മക്കക്കാർ, മിസ്രക്കാർ മുതലായ
പരദേശികൾ, അവൎക്കു കടൽ കച്ചവടം പ്രധാനം. അവർക്കു തലവ
നായ കൊജ ശംസദ്ദീൻ എന്നൊരു ഡംഭി പറങ്കികൾക്ക് എത്രയും
പ്രതികൂലൻ. നാട്ടിലെ മാപ്പിള്ളമാർക്ക അന്നു ഗൌരവം ചുരുക്കമ
ത്രെ. കരക്കച്ചവടമെ ഉള്ളു. അവർക്ക് കൊയപക്കി പ്രമാണി ആകു
ന്നു. ആക്കോയപക്കി മറ്റെവനിൽ അസൂയ ഭാവിച്ചു, പറങ്കികൾക്ക്
മമത കാണിച്ചു കടപ്പുറത്തുള്ള പാണ്ടികശാലയെ പൊർത്തുഗൽ രാ
ജാവിന്നു വിറ്റു, വെള്ളിയോലയിൽ എഴുതി കൊടുത്തു. അവിടെ
പറങ്കികൾ വസിച്ചു പൊർത്തുഗൽ കൊടി പാറിപ്പിച്ചു ചരക്കുകളെ
വിറ്റും മേടിച്ചും കൊണ്ടിരുന്നു. പാതിരിമാരും മലയായ്മ അല്പം
വശമാക്കി തുടങ്ങി.

6. താമൂതിരി പറങ്കികളുടെ വീര്യം പരീക്ഷിച്ചതു.

ഒരു ദിവസം കൊച്ചിയിൽനിന്നു ഗുജരാത്തിക്ക് ഓടുന്ന ഒരു
വലിയ കപ്പൽ കോഴിക്കോട്ടു തൂക്കിൽ വന്നപ്പോൾ, ശംസദ്ദീൻകോയ
വസ്തുത അറിഞ്ഞു താമൂതിരിയോടു ബോധിപ്പിച്ചു കൌശലം പറ
ഞ്ഞാറെ, രാജാവ് അവനെ കബ്രാൽ അടുക്കെ അയച്ചു: "ഇതുമക്ക
ക്കാർക്കുള്ള കപ്പൽ; അതി‍ൽ ചില ആനകളോടും കൂടെ ഒന്നാന്തര
മായ ഒരു പടയാനയും ഉണ്ടു. അതു വാങ്ങുവാൻ ഞാൻ വളരെ വില
പറഞ്ഞിട്ടും മാപ്പിള്ള തരുന്നില്ല. ആയത എന്റെ മാനത്തിന്ന
പോരായ്ക കൊണ്ടു നിങ്ങൾ ഈ കപ്പൽ എനിക്കായി പിടിച്ചു ത
രേണം" എന്നു അപേക്ഷിച്ചു. കബ്രാൽ അല്പം വിരോധിച്ചിട്ടും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/130&oldid=199353" എന്ന താളിൽനിന്ന് ശേഖരിച്ചത്