താൾ:33A11412.pdf/956

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജാന്നം — രാജ്യം 884 രാജ്യക്കാർ — രാമായ

the year of accession. Also രാജാധിപ
ത്വം ChVr.; രാജ്യാധിപ. q. v.

രാജാന്നം government pay ഗൎഭപാത്രത്തിൽ ത
ന്നേ രാ. ഭുജിച്ച ഭടന്മാർ KR.

രാജാഭിഷേകം coronation AR.; also രാജ്യാഭി —

രാജാംശം 1. share & rights of a king രാജാംശ
നീർ പകൎന്നു കൊടുത്തു KR. (to the 36000).
2. royal glory, signs of royalty വളൎഭട്ടത്തു
കോട്ടയിൽ രാ. ഏറ കാണ്കകൊണ്ടു KU. (=
രാജാംഗം?).

രാജായ്മസ്ഥാനം KU. (formed = നായ്മ fr. ആളു
ക) a dignity enjoyed by the പണിക്കർ of
കോഴിക്കോടു.

രാജാൎഹം worthy of a king.

രാജാസനം a throne രാ. വെടിഞ്ഞു SiPu.

രാജാളി T. M. a hawk, falcon V1. 2. (also രാജ
ക്കിളി or fr. ആളുക) രാ. പ്പക്ഷി Arb. (ഓ
ട്ടുക 183).

രാജി rāji S. I. A line, row. II. Ar. rāżi, con-
tented, agreed. രാ. കൊടുക്ക to settle a com-
plaint by amicable arrangement. രാ. ആക്കി
compromised it. രാജി കൊടുത്തു കളയേണം
jud. രാ. ആക to be reconciled. എന്നോടു രാ.
വാങ്ങി, രാ. ബോധിപ്പിച്ചു MR. retracted the
case, (sec ന്യൂനം 588).— രാജിക്കടലാസ്സു, രാജി
നാമം etc. (jud.).

(രാജ): രാജികം caused by (bad) government, as
[distress.

രാജിതം (part. pass.) shining, beaming, lust-
rous, f.i. രാ’കൌസ്തുഭം AR.

രാജിലം (രാജി) striped; Amphisbæna V1.

രാജീവം a lotus; a large fish; a crane.

രാജേന്ദ്രൻ an eminent prince.

രാജ്ഞി a queen, (Tdbh. റാണി).

രാജ്യം 1. Government, അവനു രാ. വന്നു Bhr.
devolved on him. സൎക്കാൎക്കു രാ. ചെന്നപ്പോൾ
TR. രാജ്യഭാരത്തെ വഹിക്ക KR. അന്നു രാജ്യ
ഭാരം ചെയ്യുന്ന നമ്മുടെ ജ്യേഷ്ഠൻ TR. — രാജാ
ധിപത്യം നല്കി VetC, — ലഭിക്ക SiPu., — വന്ന
കൊല്ലം TrP. — ബാലനു രാജ്യാഭിഷേകം ചെ
യ്ക (അവനെ KU.) to crown. — രാജ്യാൎത്ഥി KR.
looking for the crown. 2. a kingdom, country,
in India ൧൮ രാ’ങ്ങളും KR., vu. 56 രാ. (ex

clusive of Kēraḷa), even വയനാട്ടു രാ. TR.
(= നാടു, ദേശം).

രാജ്യക്കാർ inhabitants.

രാജ്യപരിവൎത്തനം a political revolution.

രാട്ടാമതു ശിപ്പായ്മാർ TR. Guards?

രാണി Tdbh. of രാജ്ഞി 5. A queen.

രാണുവം T. C. Te. An army (രണം?) V1.

രാതി rāδi S. Favor; favorable (opp. അരാതി).

രാത്രി rātri S. (രാ, തിരി). 1. Night. അൎദ്ധരാ.
midnight. 2. at night മാപ്പിളളമാരുടെ ഉപ
ദ്രവം രാ. യായിരുന്നു ഇപ്പോൾ പകൽ പിടിച്ചു
പറിയും തുടങ്ങി TR. — (vu. ഇരത്തിരി No.
Cher̀umars, ചാത്തിരി, ലാസ്ത്രി Mpl.).

രാത്രിചരൻ a night-walker, fiend KR.; also രാ
ത്രിഞ്ചരൻ.

രാത്രിജം a star.

രാത്രിന്ദിവം, രാത്രൌ ദിവാപി VetC. always.

രാധ rādha S. 1. N. pr. f. CG. CC. രാധാവല്ല
ഭൻ Kr̥šṇa. 2. വൈശാഖം.

രാദ്ധം (part. pass. of രാധ്) accomplished.

രാമച്ചം rāmaččam (S. C. ലാമച്ചം, ലാമജ്ജകം?).
Cuscus grass. GP 76. Andropogon muricatum.

രാമം rāmam S. 1. Dark. 2. beautiful.

രാമ 1. a fine girl V1. 2. N. pr. f.

രാമൻ N. pr. of 1. പരശുരാ. Brhmd. 2. ശ്രീ
രാ. KR. 3. ബലരാ. Bhg. Voc. രാമരാമേ
തി ജപിക്കയില്ലാരുമേ Sah. — (vu. ചാമൻ,
Mpl. ലാമൻ). രാമങ്കണ്ടൻ, രാമാണ്ടി N. pr.
m. Palg.

രാമചന്ദ്രൻ = ശ്രീരാമൻ, vu. രാമേന്ദ്രൻ.

രാമച്ചീത്താ(ർ)മരം (T. ഇരാ — the bullock’s
heart, Anona reticulata, Winsl.) Palg. the
soursop, Anona muricata.

രാമന്തളി N. pr. French fort on Mount ഏഴി
A. D. 1750. TR.

രാമായണം the epic history of Rāma രാ. പാ
ടി കേൾപിക്ക, രാ. കഥ പാടി, രാ. ഭാരതം
കൊത്തിയ വള TP. (also രാ. വള V2. a
bracelet with mythological figures). രാ. മു
ഴുവൻ വായിച്ചിട്ടു രാമനു സീത ആർ എന്നു
ചോദിക്ക prov. — The whole R. is to be
read esp. during Karkaḍaɤm No., Vr̥šči-

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/956&oldid=198973" എന്ന താളിൽനിന്ന് ശേഖരിച്ചത്