താൾ:33A11412.pdf/470

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചോരണം — ചോറു 398 ചോറ്റി — ചോവരം

ചോരവെള്ളം blood, മാറിൽ എഴുന്നൊരു ചോ.
CG. ചോ'ള്ളപ്പെരുമ്പുഴയിൽ നീരാടി RS.

ചോരണം čōraṇam S. (ചുർ, L. fur) Theft
ചോ. ചെയ്വാൻ ഒന്നും കാണുന്നില്ല PT. (=ക
പ്പാൻ). ഭാൎയ്യയെ ചോ. ചെയ്തു KR.
ചോരൻ, (f. — രിണി) athief. ചോരവിദ്യെക്കു
ഫലം ഏതുമില്ല Bhr. an art, surreptitiously
acquired (=ചതിച്ചു പഠിച്ചുള്ള).

ചോരി čōri T., aM. (ചോരുക). Blood പൊ
ന്തൊഴുകും കടല ചോരിയാറായി, ചോരി കുടു
കുടകുടിത്തു RC. — ചോരിച്ചൊവ്വായി or ചെ
ഞ്ചോരിവായി (q. v.) red lips. — നാരിയും
ചോരിവാവേരി (=ചിറിത്തടം) നല്ക്കീടിനാൾ
Bhg 6.

ചോരുക, ൎന്നു čōruγa T. M.(C. Tu. സോ —)
see ചൊരിയുക, ചൊര. 1. To flow. ഉടലിൽക്കു
രുതി ചോരുംവണ്ണം, പുനൽചോരും കണ്ണു RC.
2. to ooze, trickle വെള്ളം, എണ്ണപാത്രത്തൂടേ;
to misle. 3. to leak പുരകെട്ടാതേ ചോൎന്നു
TR. മാരി ഏതുമേ ചോരാതവണ്ണം അടെച്ചു CG.
the house. 4. to slip through കടു ചോരുന്ന
തു കാണും ആന ചോരുന്നതു കാണാ prov. അ
രി ചോൎന്നുപോയി through a torn cloth. വ
ള്ളി ചോൎന്നുപോക a pepper-vine to fall down.
CV. ചോരിക്ക to cause to leak V1.
a. v. ചോൎക്ക, ൎത്തു 1. to make to drop through.
2. to melt wax B. 3. മുള്ളൻമാളി ചോൎത്തിട്ടു
മുള്ളനെ പിടിക്ക to smoke a porcupine out
of its den.
ചോൎച്ച 1. leaking etc. 2.No.=തുവൎച്ച interrup-
tion of the monsoon. മഴെക്ക ഒരു ചോൎച്ച
കാണുമ്പോൾ (see തുവരുക, തോരുക).

ചോറു čōr̀u̥ T. M. (T. also ചൊന്റി, fr. ചൊൽ
what is praised by all) 1. Boiled rice. ചോറും
കറിയും, ചോറും കൂട്ടുവാനും, ചോറങ്ങും കൂറി
ങ്ങും prov. ൦രം അരിയുടെ ചോറാക prov. വി
ഷം കൊടുത്താർ ചോറ്റിൽ Bhr. 2. livelihood
ചോ. കൊടുക്കുന്നവൻ master, employer. ചോ.
തരുന്നവർ പറഞ്ഞാൽ കേൾക്കേണമല്ലോ TR.
ഉണ്ട ചോർ ചീത്തയാക്ക, തിന്ന ചോറ്റിന്നു മാ
റ്റം കാണിക്ക Ti. to be ungrateful, to betray
the master (opp. ചോറുണ്ടതിന്നു നല്ല ഉചിതം

കാണിക്ക Ti. of faithful soldiers). 3. what is
soft, like boiled rice, അസ്ഥിച്ചോറു marrow; തല
ച്ചോ. brain; പനഞ്ചോ. pith of palmyra; ചക
രിച്ചോ. pith sticking to ച. pith of some grasses.
ചോറുണ്ണുക to eat a meal. ചോറുണ്ടു MR. ചോ
റൂൺ the first meal of a child, in the 6th
month; കുഞ്ഞനു ചോറൂൺ കഴിക്ക വേണ്ടേ
TP. ചോ. കഴിക്ക, കഴിഞ്ഞു.

ചോറ്റുരുള Mud. a rice-ball.
ചോറ്റുകഞ്ഞി (loc.) scum of boiled rice.
ചോറ്റുകൎത്താവ് (2) master ഒന്നു ചോ'വിന്നു
മറ്റേതു നാടുവാഴിക്കു KU.
ചോറ്റുകാരൻ 1. cook V1. 2. dependant ഇ
ങ്ങേ ചോ. TR. ൫൦൦ അകമ്പടിച്ചോ'കാർ
TP. satellites.
ചോറ്റുകൂട a basket to serve up rice in.
ചോറ്റുകൈ, വറ്റുകൈ the right hand.
ചോറ്റുപാളയം B. a company of greedy
guests.
ചോറ്റുപിച്ച (ഭിക്ഷ) food given as alms.
ചോറ്റുപൊതി=പൊതിച്ചോർ.

ചോറ്റി čōťťi=ചുഴറ്റി. Fan കാറ്റു വേണ്ടീട്ട
ഹോ ചോ. നിൎമ്മിച്ചതു PT., മണിച്ചോ. കൊണ്ടു
വീശി Si Pu.

ചോല čōla T. M. 1. Grove, shade, cool retreat
പറമ്പു ചോല കെട്ടിയതുകൊണ്ട് അനുഭവം ഇ
ല്ല dense foliage. ചോലപ്പാടു, ചോലപ്പറമ്പു V1.
ചോലയിൽ വരിക, opp. വെയിലത്തു നില്ക്ക. ന
മ്പ്യാർ മരിച്ചെങ്കിൽ ചോലയിൽ കിറിയ കഴി
ക്ക TP. (prob. കളക്കടവത്തേ or പുഴവക്കത്തേ
വേലി). 2. fresh spring മാൻകൂടും ചോല (doc.)
ചോലയിൽ കുളിപ്പിച്ചു Nal. ചോല കുത്തിഒലിക്ക
freshes from the mountains.
ചോലത്തലമുടി rich hair (forest of hair) ചോ.
കെട്ടഴിച്ചു TP. [ജോലി.

ചോലി čōli T. M. Harrassing business, see

ചോവരം čōvaram & ചോവ്വൂർ N. pr. Siva-
puram. — ചോവരഗ്രാമം E. of Ponnāni with കാ
ശി ശിവലിംഗം Anach.
ചോവരക്കൂറു the party of Siva Brahmans (opp.
to പന്നിയൂർ കൂറു) & of the Cochin king
(as opp. to Samorin) KU., V1.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/470&oldid=198485" എന്ന താളിൽനിന്ന് ശേഖരിച്ചത്