Jump to content

താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം സോമാ!-- അവർ മറുപടി പറഞ്ഞു. അതുമാത്രമായിരുന്നു യാത്രചോദിക്കലും യാത്രാനുവാദവും. വികാരഭാരത്താൽ തലകുനിച്ചുനിന്നിരുന്ന രവിയുടെ സമീപം സോമൻ എത്തി. രവി അതറിഞ്ഞില്ല. രവി! ഞാൻ തയ്യാറായി! സോമൻ പതുക്കെ പറഞ്ഞു. സോമാ! ക്ഷമിക്കണം--രവി പറഞ്ഞു. ക്ഷമിക്കാനെന്തു രവി നാം രണ്ടും രണ്ടുകൂട്ടരുടെ ദാസന്മാരായിപ്പോയി. അത്രമാത്രം! കൈകോർത്തുകളിച്ച ആ കൈകളിൽ കാരിരിമ്പണിയിക്കണം. ഞാൻ നടത്തേണ്ട നിയമമാണതു്. അങ്ങിനെ സോമനെ, അയാളുടെ ആത്മസുഹൃത്തു് രവി അത് അണിയിച്ചു. അവർ കാറിൽ കയറി ഇരുന്നു. സോമാ! ഒരേ ഒരു മാർഗ്ഗമേയുള്ളൂ. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഇരുന്നു്. അടുത്തിരിക്കുന്ന ചങ്ങാതിയോടെ രവിപറയയുകാണു്. എന്നത്തേക്കാൾ ആ വൃദ്ധപിതാവിനു് നിന്നെ ഇന്നാവശ്യമുണ്ട്. സോമൻ ഒന്നും ഉച്ചരിച്ചില്ല. ഒന്നു കുറിച്ചുതരുസോമാ! ഈ നശിച്ച പ്രവർത്തനങ്ങളിൽനിന്നും വിരമിക്കാമെന്നു് അതിലിനി നീ പ്രവേശിക്കയില്ലെന്നു്. ഈ ആത്മമിത്രത്തിന്റെ അപേക്ഷയൊന്നു സ്വീകരിക്കൂ. അത് അസാദ്ധ്യമാണു രവി! ആ പിതാവിനെ ഓർക്കൂ.