താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം ഞാനന്ത്യയാത്ര പറഞ്ഞിറങ്ങിയാണ്. സമത്വവും സഹോദര്യ്യവും സ്വാതന്ത്ര്യവും സത്യവുമുള്ള ഒരു ലോകത്തിൽ ഞങ്ങളിനി അദ്ദേഹത്തെ കണ്ടുകൊള്ളാം. പിന്നെ അവർ ഒന്നും സംസാരിച്ചില്ല. ആ ചങ്ങാതികൾക്കും മുമ്പൊക്കെ ഒരു നൂറുകൂട്ടംകാര്യ്യങ്ങൾ പറയാനുണ്ടായിരുന്നു. അവരുതമ്മിൽ കണ്ടാൽ സംഭാഷണമില്ലാത്ത നിമിഷങ്ങളില്ലായിരുന്നു. ഇന്നു അതു ശൂന്യമായി. ജയിൽഗേററിൽ വണ്ടി നിന്നു. രവിസോമനെ ജയിൽ മുറിയിലേക്കുനയിച്ചു. ഒരു പോലീസ്സുകാരൻ മുറിതുറന്നു കാത്തുനില്ക്കുന്നുണ്ടായിരുന്നു. സോമൻ ആ ഇടുങ്ങിയ മുറിയിലേക്കു നടന്നു. സോമാ! ഞാനിതിൽ നിരപരാധിയാണു-- രവി തലകുനിച്ചുകൊണ്ടു പറഞ്ഞു. രവി! ഞാനും! സോമൻ മറുപടി പറഞ്ഞു. ആ ഉദ്യോഗസ്ഥന്റെ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണുനീർ അടർന്നുവീണു. സോമന്റെ പിതാവും വിവരമറിഞ്ഞു. ആയുസ്സിന്റെ അന്ത്യഘട്ടത്തിൽ, ഓമനിച്ചു വളർത്തിയ ഏകപുത്രന്റെ അപ്രതീക്ഷിതമായ വിരഹം, ആ വൃദ്ധഹൃദയത്തിന് താങ്ങുവാൻ കഴിഞ്ഞില്ല. ഓമനപ്പുത്രന്റെ മുഖത്തുനോക്കിനോക്കിക്കിടന്നു് ജീവിതമവസാനിപ്പിക്കാമെന്ന ആഗ്രഹം സാധിച്ചില്ല. മനസ്സമാധാനത്തോടെ സമാധിയടയാമെന്ന ആഗ്രഹം ഫലിച്ചില്ല. അപ്രതീക്ഷിതമായി അത്യുഷ്ണത്തിൽ അകപ്പെടുകയാൽ ആ സ്ഫടികപാത്രം ഛിന്നഭിന്നമായിപ്പോയി.