ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-37-
വട്ടത്തിലോടു മടികുമ്പിട്ടു, മീവിധങ്ങൾ
കാട്ടാതെയഷ്ടിയൊരുനേരവുമില്ലനൂനം.
നേരറ്റ കുംഭിവരനമ്പൊടു ചോർകൊടുക്കും
നേരത്തവൻ ബഹു ഗഭീരത പൂണ്ടുനോക്കും;
ഓരായിരം തവണ "ചക്കരവാക്കു"രച്ചേ
പാരാതെപിന്നെയവനഷ്ടി കഴിക്കയുള്ളു.
കുറ്റിപ്പുറത്ത് കേശവൻ നായർ.
കുംഭിവരൻ=കൊമ്പനാന.