ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1937-padyatharavali-part-2-pallath-raman.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-34-


17. കുന്തിയും പാണ്ഡവന്മാരും.
——:*:——

അംബുജ വൈരികുലത്തിലുള-
വാകിയ പാണ്ഡവരഞ്ചും
അമ്മയുമായൊരു നാളിലര-
ക്കില്ലവും വെന്തു നടന്നു.

അന്നുവിലദ്വാരം പുക്കു കുന്തി-
പുത്രരുമായ് നടകൊണ്ടു.
മാതൃപ്പുഴയ്ക്കലും ചെന്നു കുന്തി
തീരം കടപ്പതിന്നായി.

തോണിപ്പുഴയുടയോനെ ക്കണ്ടു-
വേദനയോടെ പറഞ്ഞു.
തോണിപ്പുഴയുടയോനേ എന്നെ-
യക്കരക്കങ്ങിറക്കേണം.

തോണി കടത്തേണമെങ്കിൽ തോണി-
ക്കൂലിയെടുപ്പിന്റെ വൈകാതെ.
തോണിക്കൂലിയ്ക്കൊരുപായം കഴി-
വില്ലാപുഴയുടയോനേ!

കൂലിക്കുപായമില്ലെങ്കിൽ നിന്റെ
ബാലരിലൊന്നു തന്നാലും!
അഞ്ചിതം നെഞ്ചിൽക്കരുതി കുന്തി
ചഞ്ചലം പൂണ്ടങ്ങുഴന്നു.

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/36&oldid=222453" എന്ന താളിൽനിന്ന് ശേഖരിച്ചത്