ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-30-
15. പഞ്ചവണ്ണക്കിളി.
——————
(മഞ്ചരി).
പുഞ്ചനെൽപാടങ്ങൾ പുഞ്ചിരിക്കൊൾക,
കൊഞ്ചിയും പൂഞ്ചിറകിട്ടടിച്ചും,
ചെമ്മേ ചാഞ്ചാടി വാണു മലനാട്ടിൽ
പഞ്ചവർണ്ണക്കിളിയൊന്നു മുന്നം.
ഓമനിച്ചാരോ ചെറുപ്പത്തിൽ തന്നെയാ-
കോമളത്തത്തയെ കൂട്ടിലിട്ടു.
കേട്ടു പഠിച്ചിതു കേരളത്തായ്മൊഴി
കൂട്ടിൽ കിടക്കുമാത്തത്തക്കുട്ടി.
ഇങ്ങനെ വാഴ്കവേ, വന്നു പരദേശി
വാങ്ങിയപക്ഷിയേക്കൊണ്ടുപോയി.
തന്നാട്ടുകാരോടും, തായ്മൊഴിയോടുമാ
ന്നെയും പൈങ്കിളി യാത്രചൊല്ലി.
ചാടിച്ചിലച്ച നടന്ന നെൽപാടവും
പാടേ പഴുത്തുള്ള മാങ്കനിയും,
പൊന്നിറം പൂണ്ടുള്ള വാഴപ്പഴങ്ങളും
മിന്നും തന്നാട്ടിനെയോക്കും പാവം!