Jump to content

താൾ:1937-padyatharavali-part-2-pallath-raman.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൂരമ്പു ഞാണിൽത്തൊടുത്തുവിട്ടാകാശ-
ചാരിയാം പക്ഷിതൻ പൊഞ്ചിറകിൽ,

ചോര പുരളുമാറൂഴിയിൽ വീഴ്ത്തിനാൻ
നേരമ്പോക്കായൊരു രാജപുത്രൻ.

സിദ്ധാർത്ഥബാലകൻ, ലോകത്തെ സ്നേഹത്താൽ
ബദ്ധമാക്കീടിന ഭാവിബുദ്ധൻ

വീണു പിടയുമാപ്പക്ഷിയെ ച്ചെന്താരിൻ-
ചേണുറ്റ തൃക്കൈയാൽ ചെന്നെടുത്തു.

പൂഞ്ചിറകൊട്ടു മിനുക്കിയും, പുൽകിയും,
നെഞ്ചിടിപ്പല്പം കുറച്ചുകൊണ്ടും,

മെയ്യിലെക്കൂരമ്പങ്ങൂരിയുണങ്ങുവാൻ
പയ്യേ മുറികളിൽ തേൻപുരട്ടി,

പൊട്ടിച്ചു പൈതൽ കുളുർത്തോരിളം തളി-
രൊട്ടിച്ചതിന്മീതെ, യോമനിച്ചു.

നോവെന്നതെന്തെന്നറിയാത്ത ബാലകൻ
പൂവൽക്കരത്തിൽകടത്തി നോക്കി

കൂരമ്പിൻ തുമ്പൊന്നപ്പക്ഷി പൊറുത്തൊരു
പാരിച്ച നോവു പരീക്ഷിക്കുവാൻ

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/15&oldid=219954" എന്ന താളിൽനിന്ന് ശേഖരിച്ചത്