ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1937-padyatharavali-part-2-pallath-raman.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--11--


4.വൃദ്ധവാനരൻ.
--------

 
മനം കൊണ്ടിങ്ങിനേ ചിന്തി-
ച്ചനങ്ങാതങ്ങൊരു മുത്ത
കുരങ്ങിന്റെ വടിവായി-
ച്ചമഞ്ഞു കൈകളം കാലും
കുഴഞ്ഞു വാലുമക്കാലം
മെലിഞ്ഞ കൈകളെക്കൊണ്ടു
ചൊറിഞ്ഞു, രോമമെപ്പേരും
കൊഴിഞ്ഞു, മേനിയും ചുക്കി-
ച്ചുളിഞ്ഞു, കണ്ണിനു കാഴ്ച
കുറഞ്ഞു. പീളയും വന്നു
നിറഞ്ഞു, താൻ വഴിയിൽച്ചെ-
ന്നുറച്ചു, നേത്രവും ചിമ്മി-
ശ്ശയിച്ചു, മൂന്നു ലോകങ്ങൾ
ജയിച്ചുള്ള മഹാവീരൻ.

നമ്പ്യാർ,


--------



  • കല്യാണസൌഗന്ധികം കഥയിൽ ഭീമൻ പുഷ്പം പറിക്കാൻപോകുമ്പോൾ, മാർഗ്ഗമദ്ധ്യേ കണ്ട സ്വജ്യേഷ്ഠനായ മാരുതി.
"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/13&oldid=222418" എന്ന താളിൽനിന്ന് ശേഖരിച്ചത്