താൾ:1926 MALAYALAM THIRD READER.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


48 മൂന്നാംപാഠപുസ്തകം

ഘനംകുറഞ്ഞ പലകകൾ, ചെറിയ കമ്പുകൾ ഇവകൊണ്ട് കുഴി മൂടി അതിന്റെ മീതെ ഉണങ്ങിയ പുല്ല് ഇല മുതലായതു വിതറി അടിയിൽ കുഴി ഉണ്ടെന്നു സംശയം തോന്നാത്തമാതിരി എല്ലാ ഏർപ്പാടും ചെയ്യും. പിന്നീട് കുഴികൾ തയ്യാറാക്കീട്ടുള്ള ദിക്കുകളിലേയ്ക്ക് ആനകളെ ഓടിക്കുകയോ അഥവാ ആനകൾ തന്നെ അറിയാതെ ആ പ്രദേശങ്ങളിൽ സഞ്ചരിക്കുകയോ ചെയ്യുമ്പോൾ ചിലതു് ഈവക കുഴികളിൽ വീഴും. വീണാൽ കുറെ നേരത്തേയ്ക്ക് ആ ജന്തുവിന്റെ ശ്രമം അതിൽനിന്നു് കയറുന്നതിനായിരിക്കുമല്ലോ. അപ്പോൾ അതു കാണിക്കുന്ന പരാക്രമം ചില്ലറയല്ല. ആദ്യത്തെ കോപം നിഷ്ഫലമാണെന്ന് ആനയ്ക്ക് തോന്നാൻ വേണ്ട സമയം കഴിഞ്ഞാൽ ആനക്കാർ ക്രമത്തിൽ കുഴിനികത്തിത്തുടങ്ങും. കുഴി നികരുംതോറും ആന മേല്പോട്ടേക്ക് കയറിവരും വേണ്ട സമയത്തിൽ ചങ്ങലയിട്ട് ഇണക്കീട്ടുള്ള താപ്പാനകളുടെ സഹായത്തോടുകൂടി നിശ്ചയിച്ചിട്ടുള്ള ദിക്കിൽ കൊണ്ടുപോയി കെട്ടി ഇണക്കി ഭാഷ പഠിപ്പിക്കുന്നു.

രണ്ട് - ഇനി ഒരുവിധം ആനപിടിത്തം ഉണ്ട്. ഏതാനും സ്ഥലം വലിയ മരത്തടികൾ ചുറ്റും നാട്ടി വളച്ചിട്ടേയ്ക്കും. ഒരു ദിക്കിൽ പ്രവേശദ്വാരവും വിട്ടിരിക്കും. സംശയിക്കാൻ ഇട കൊടുക്കാതെ ആനകളെ ഈ വളപ്പിലേയ്ക്ക് ഓടിക്കുന്നു. വളരെ ആനകൾ ഈ കൊപ്പത്തിനുള്ളിൽ കടന്നു്കഴിയുമ്പോൾ പ്രവേശദ്വാരവും മുൻ വിവരിച്ചപോലെ തടികൾ നാട്ടി അടയ്ക്കും. പിന്നീട് താപ്പാനയെ അകത്തയച്ച് ക്രമത്തിൽ ഓരോന്നിനെ പിടിച്ചിണക്കുന്നു.

മുന്നു് - ഇതിൽ ചതി കുറെ കൂടുതലാണ്. താപ്പാനയായ ഒരു പിടിയെ കാട്ടാനകളുടെ കൂട്ടത്തിൽ അയയ്ക്കുന്നു. അത് തന്റെ സാമാർത്ഥ്യംകൊണ്ട് ഒരു കൊമ്പനാ

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/52&oldid=155028" എന്ന താളിൽനിന്ന് ശേഖരിച്ചത്