താൾ:1926 MALAYALAM THIRD READER.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആന (2) കൾ ഭക്ഷണസാധനം ചവച്ചും മറ്റും തേഞ്ഞുപോയാൽ അവയോട് ചേർന്ന് പിന്നിൽ ഓരോന്നുകൂടി തുടർച്ചയായി മുളച്ചുവരികയാണ് പതിവ്. ഓരോ കൂട്ടം പല്ലും തേഞ്ഞുപോകുന്നതിന് വളരേക്കാലം വേണം. എന്നാൽ ആനയുടെ ആയുസ്സ് സാധാരണ ഗതിയിൽ നൂറ്റിയമ്പത് വയസ്സാണെന്ന് ഓർമ്മിക്കേണ്ടതാണ്. ആനയുടെ തീറ്റി മരങ്ങളുടെ ഇല, തണ്ട്, തോൽ മുതലായവയാകുന്നു. കുടിയ്ക്കുന്നത് ശുദ്ധജലമാണ്. തുമ്പിക്കൈകൊണ്ട് മണ്ണു വാരി പുറത്തിട്ട് പാംസുസ്‌നാനം ചെയ്യുക ആനയ്ക്കു രസകരമായിട്ടുള്ളതാകുന്നു. കുളിയും ഇതുപോലെതന്നെ. വെള്ളത്തിലിറങ്ങിയാൽ ആനയെ മേയ്ക്കുന്നതിനു തന്നെ പ്രയാസം. ആന കൂട്ടമായി വസിക്കുന്ന ജന്തുവത്രെ. തനിയെ വസിക്കുമ്പോൾ അതിന്റെ ബുദ്ധിശക്തി കുറഞ്ഞുപോകുന്നു. കൂട്ടത്തിൽ സഞ്ചരിക്കുന്നതുകൊണ്ട് ഭയം എളുപ്പത്തിൽ ഇവയെ ബാധിക്കാറുണ്ട്. കൂട്ടം പിരിഞ്ഞ് ഒറ്റയ്ക്കായി നടക്കുന്ന ആനയെ വനചാരികൾ സാമാന്യത്തിലധികം ഭയപ്പെടുന്നു.

പാഠം 19 ആന (2) ആനയെ പിടിക്കുന്ന സമ്പ്രദായം വളരെ രസാവഹമാകുന്നു. പലവിധത്തിലും പിടിക്കാറുണ്ടെങ്കിലും അതിലേയ്ക്കുള്ള പ്രധാന മാർഗ്ഗങ്ങൾ മൂന്നാണ്. ഒന്ന്- മലയിൽ ആനകൾ സാധാരണ സഞ്ചരിക്കുന്നിടങ്ങളിൽ പത്തും പന്ത്രണ്ടും അടി താഴ്ത്തി വലിയ കുഴികൾ കുഴിക്കും. ആനയ്ക്കു നിന്നു തിരിയുന്നതിനും കിടക്കുന്നതിനും മറ്റും പ്രയാസമില്ലാത്ത വിധം കുഴികൾക്കു വിസ്താരമുണ്ടായിരിക്കും.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jaimoen എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/51&oldid=155027" എന്ന താളിൽനിന്ന് ശേഖരിച്ചത്