പൊട്ടിപ്പോകും.ദ്വാരത്തിന്റെ വക്കിനു മിനുസമില്ല. അതിനാൽ ഒരു ചെറിയ അരംകൊണ്ടു ദ്വാരത്തിന്റ വക്കെല്ലാം മിനുസപ്പെടുത്തും.
പിന്നെയും ഞങ്ങളെ തീയിലിട്ടു ചുവക്കെ പഴുപ്പിച്ചു പെട്ടെന്നു എണ്ണയിലിട്ടു തണുപ്പിക്കുകയായി.ഇതിനാൽ ഞങ്ങൾക്കു ഉറപ്പുണ്ടാകും.പക്ഷെ ഞങ്ങൾ വേഗം ഒടിഞ്ഞുപോകും.അതുകൊണ്ടു വീണ്ടും ഞങ്ങളെ സാവധാനത്തിൽ ചൂടുപിടിപ്പിച്ചു അതുപോലെ സാവധാനത്തിൽ തന്നെ തണുപ്പിക്കും.പിന്നെ കുറേ വളഞ്ഞാൽകൂടി ഞങ്ങൾ ഒടിയുകയില്ല. ഞങ്ങൾ ഉപയോഗത്തിനു പാകമായി.
നാം പാൎക്കുന്ന ഭൂമി പന്തുപോലെ ഉരുണ്ടതാകുന്നു. അതിനെ ഗോളം എന്നു പറയാറുണ്ട്.എന്നാൽ അതിന്റെ രണ്ടറ്റങ്ങളും കുറച്ചു പരന്നതാകയാൽ അതിനെ മധുരനാരങ്ങയോട് ഉപമിച്ചുവരുന്നു.ഈ പരന്ന ഭാഗങ്ങളുടെ മദ്ധ്യത്തിനു ധ്രുവം എന്നു പേര്.ഒന്നു വടക്കു കാണുന്ന ധ്രുവനക്ഷത്രത്തിന്റെ നേരെ ചുവട്ടിലാകയാൽ അതിനു ഉത്തര-(വടക്കേ) ധ്രുവം എന്നും, മറുവശത്തുള്ളതിനു ദക്ഷിണ(തെക്കേ) ധ്രുവം എന്നും പേരുകൾ പറയുന്നു. ഈ രണ്ട് സ്ഥലത്തിന്റേയും മദ്ധ്യത്തിൽ ഗോളം കുറേ വീർത്തിട്ടാകുന്നു.
വീൎത്ത ഭാഗത്തിന്റെ നടുവിൽ കൂടി ഒരു ചുറ്റളവ് എടുത്താൽ അതിന് ഇരുപത്തയ്യായിരം മൈലോളം നീളംകാണും. മണിക്കൂറിൽ മൈൽ വീതം പോകുന്ന ഒരു തീവണ്ടി രാപ്പകൽ ഇടവിടാതെ ഓടുകയാണെങ്കിൽ മൂന്നാഴ്ചവട്ടം കൊണ്ടു ഭൂമിയ്ക്ക് ഒരു പ്രദക്ഷിണം വയ്ക്കാം.ചുറ്റള