താൾ:1926 MALAYALAM THIRD READER.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102

മൂന്നാം പാഠപുസ്തകം അമ്മ: മകളെ! സൂചി എങ്ങനെയാണു് ഉണ്ടാക്കുന്നതു് ഞാൻ ഒന്നു് കേൾക്കട്ടെ. നിനക്കു് പാഠം ഓർമ്മിക്കാനും അതു് ഉപകരിക്കും. മകൾ: ഞങ്ങളുടെ വാദ്ധ്യാർ, സൂചി തന്നത്താനേ സംസാരിക്കും എന്നു നടിച്ചു് സൂചിയുടെ വാക്കായി ഇങ്ങനെ പറഞ്ഞു:- കുട്ടികളേ! എന്റെ പേർ സൂചി എന്നാണു്. പലരും എന്റെ പേർ തെറ്റി തൂശി എന്നും ഊശി എന്നും പറയാറുണ്ടു്. നിങ്ങൾ തെറ്റിപ്പറയല്ലേ. ഞാൻ ജനിച്ചത് ഇംഗ്ളണ്ടിൽ ‘റസ്റ്റിച്ച്’ എന്ന പട്ടണത്തിലാണു്. പടം നോക്കി എന്റെ ജനനസ്ഥലം കണ്ടുപിടിക്കിൻ. നല്ല ചെറിയ ഉരുക്കു്കമ്പികൊണ്ടാണു് എന്നെ ഉണ്ടാക്കിയതു്. എങ്ങനെ ആണെന്നു പറയാം. രണ്ടു സൂചിക്കു വേണ്ടിടത്തോളം നീളമുള്ള ഉരുക്കുകമ്പിക്കഷണങ്ങൾ മുറിച്ചെടുക്കും. ഈ കഷണങ്ങൾ ഒരു കെട്ടാക്കി കെട്ടി തീയിലിട്ടു ചുവക്കെ പഴുപ്പിക്കും. തീയിൽനിന്നെടുത്തു ഒരു ഇരിമ്പ്തട്ടത്തിൽ ഇട്ടു് ഒരു ഉരുക്കുവടികൊണ്ടു് ഉരുട്ടും. പിന്നെ ഓരോ അറ്റവും ചാണയിന്മേൽ വെച്ചു് ഉരച്ചു് കൂർപ്പിക്കും. ഒരു കമ്പികൊണ്ടു് ഞങ്ങൾ രണ്ടു പേരെ ഉണ്ടാക്കുന്നതിനാൽ ഓരോരുത്തർക്കും ഓരോ കൂർത്ത തല കിട്ടും. ഇതുവരെ ഞങ്ങൾ പിരിഞ്ഞിട്ടില്ല. കമ്പിയുടെ നടുവിലായി രണ്ടു ചെറിയ തോടുകൾ ഉണ്ടാക്കും. ഈ തോടുകളിൽ കൂടി കമ്പി തുളയ്ക്കുകയായി. പിന്നെ ഓരോ കമ്പിയും രണ്ടായി മുറിക്കും. അപ്പോൾ ഞാൻ സൂചിയായി എന്നു് എനിക്കു തന്നെ തോന്നിത്തുടങ്ങും. ഈ പ്രായത്തിൽ ഞങ്ങളെക്കൊണ്ടു് ആർക്കും ഉപകാരമില്ല. ഞങ്ങളുടെ ദ്വാരത്തിൽ കൂടി കോർക്കുന്ന നൂലു് ഉടനെഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/108&oldid=154994" എന്ന താളിൽനിന്ന് ശേഖരിച്ചത്