താൾ:13E3287.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രത്യയശാസ്ത്രപശ്ചാത്തലങ്ങളുടെ സൃഷ്ടിയായ ഈ കൃതികൾ ഏകമാന
മായ സംസ്കാരനിർവചനങ്ങളെയും വിലയിരുത്തലിനെയും ചെറുത്തു
നില്ക്കുന്നു.

"സംസ്കാരത്തെക്കുറിച്ച വിശകലനം ചെയ്ത പലരും പ്രധാനമായും
രണ്ടു മാർഗങ്ങളാണ് തുറന്നുവച്ചത്. ഉന്നത പാരമ്പര്യം (Great Tradition),
നിമ്ന പാരമ്പര്യം (Little Tradition) എന്നീ രണ്ടു പാരമ്പര്യധാരകളിൽ
നിമ്നപാരമ്പര്യത്തെ പലരും മ്ലേച്ഛമായാണ് കണ്ടത്.നമ്മെ സംബന്ധിച്ചിട
ത്തോളം ഇങ്ങനെയൊരു തരംതിരിവിന്റെ ആവശ്യംതന്നെ ഉണ്ടോ എന്നു
സംശയിക്കേണ്ടിയിരിക്കുന്നു. ഈ രണ്ടു പാരമ്പര്യങ്ങളുടെയും അതിർത്തി
വളരെ നേരിയതാണ്' (എം.വി.വിഷ്ണുനമ്പൂതിരി, ‘നാടോടിക്കലകളിലെ
കേരളീയത, മലയാളിയതാഗവേഷണങ്ങൾ, പു.60). വിവിധ ജാതികളുടെയും
സമുദായങ്ങളുടെയും സങ്കീർണമായ ഒത്തുചേരൽ നടന്ന കേരളത്തെ
സംബന്ധിച്ചിടത്തോളം പാരമ്പര്യങ്ങളുടെ വേർതിരിവ് ഏറെക്കുറെ
അസാധ്യമാകുന്നു. സ്വകീയമായ അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ,
മൂല്യങ്ങൾ എന്നിവ പുലർത്തുന്ന ഓരോ കേരളീയസമുദായത്തിന്റെയും
സൗന്ദര്യസങ്കല്പങ്ങളും ആരാധനാരീതികളും കേരളീയസ്തോത്രങ്ങളിൽ
സമന്വയിക്കുന്നു. അതോടൊപ്പം അവ വിവിധ കാലഘട്ടങ്ങളിലുള്ള കേരളീയ
സംസ്ക്കാരത്തിന്റെ ബഹുമുഖമായ ചലനങ്ങളെ പ്രതിനിധീകരിക്കുന്നു.

പല സ്തോത്രങ്ങളും അനുഷ്ഠാനകലകളുടെ അവതരണത്തിന്
ഉപയോഗിച്ചിരുന്നവയാണ്. തോറ്റംപാട്ട്, പുള്ളുവൻപാട്ട്, പടയണിപ്പാട്ട്,
ശാസ്താംപാട്ട് എന്നിങ്ങനെ സാംസ്ക്കാരികവൈവിധ്യം പുലർത്തുന്ന ഈ
ഗാനസമ്പത്ത് വളരെ വിപുലമാണ്. പില്ക്കാലത്തുണ്ടായ മലയാളസ്തോത്ര
ങ്ങളിൽ സംസ്കൃത-തമിഴ് സ്വാധീനങ്ങൾക്കുപരിയായി ഈ നാടോടി
സംസ്ക്കാരത്തിന്റെ സ്വാധീനവും സാമാന്യജനതയുടെ ജീവിതരീതിയുമാ
യുള്ള ബന്ധവുമാണ് നാം കാണുക. അതുകൊണ്ടുതന്നെ ലളിതാസഹസ്ര
നാമത്തിൽ കാണുന്ന താന്ത്രികമായ ഗൂഢാത്മകതയും വിഷ്ണുസഹസ്രനാമ
ത്തിലെ വിപുലമായ വിശ്വരൂപദർശനവും മറ്റും മലയാളസ്തോത്രങ്ങളിൽ
ദുർലഭമാണ്. സാധാരണക്കാരനോടടുത്തുനില്ക്കുന്ന പ്രമേയങ്ങൾക്കാണ്
അവയിൽ മുഖ്യസ്ഥാനം. ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരാധിക്യത്തിനും
കാരണം ഭക്തിയുടെ ഈ ലളിതവല്ക്കരണമാണല്ലൊ.

ഗഹനമായ ആധ്യാത്മികതത്വങ്ങൾപോലും അനേകം ദൃഷ്ടാന്ത
ങ്ങൾകൊണ്ടു സമർത്ഥിച്ച് ദർശനപരമായ ലാളിത്യം നല്കി അവതരിപ്പി
ക്കുകയെന്ന ഭക്തിപ്രസ്ഥാനത്തിന്റെ സാങ്കേതികമാർഗം കാലാപേക്ഷ
കൂടാതെ മലയാളത്തിൽ ശക്തമായിരുന്നു. ഇതിന് ഉത്തമോദാഹരണം
തിരുവങ്ങാട്ടഞ്ചടിയാണ്. ഈ അഞ്ചടിയിലും പൊന്മേരി അഞ്ചടി,
ചെറുകുന്നഞ്ചടി തുടങ്ങിയവയിലും പ്രകടമായ ദുഃഖത്തിന്റെയും ദാരിദ്ര്യ
ത്തിന്റെയും സാന്നിധ്യം ഇവയ്ക്ക് ജനജീവിതവുമായുള്ള ഗാഢബന്ധം
വ്യക്തമാക്കുന്നു. കണ്ണിപ്പറമ്പഞ്ചടി സാമാന്യജനതയുടെ സദാചാരസംഹി
തയാണ്. ആദ്യന്തം പ്രായോഗികതയിലൂന്നിയുള്ള സുഭാഷിതമാണ്
കണ്ണിപ്പറമ്പഞ്ചടിയിൽ ദൃശ്യമാകുന്നത്.

40

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/42&oldid=201689" എന്ന താളിൽനിന്ന് ശേഖരിച്ചത്