താൾ:13E3287.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭക്തിയുടെ കേരളീയപാരമ്പര്യം

മനോജ് കുറൂർ

സമ്പന്നമായ സംസ്കൃത സ്തോത്രസാഹിത്യത്തിൽനിന്നു മൗലികമായ
വ്യതിരിക്തത പുലർത്താൻ മലയാളസ്തോത്രങ്ങൾക്കു സാധിച്ചിട്ടുണ്ടോ? ഭക്തി
യെന്ന പൊതുവായ ഉള്ളടക്കവും പ്രകടമായ സംഗീതഗന്ധവും ഇരുപാരമ്പര്യ
ങ്ങളിലുമുണ്ട്. പ്രകീർത്തിക്കപ്പെടുന്ന ദേവതകൾക്കും ഏറെക്കുറെ സമാന
തയുണ്ട്.

സംസ്കൃതത്തിൽ സാഹിത്യചരിത്രത്തോടൊപ്പംതന്നെ സ്തോത്ര
സാഹിത്യചരിത്രവും ആരംഭിക്കുന്നു. ഭാരതീയസാഹിത്യത്തിന്റെ ആദ്യഫല
ങ്ങളിലൊന്നായ ഋഗ്വേദത്തിലെ "ഋക്' ശബ്ദത്തിനർത്ഥംതന്നെ സ്തുതിയെ
ന്നാണ് (ഋച്യതേ (= സ്തൂയതേ) അനയാ ഇതി ഋക്). അഗ്നിസ്തുതിയോടെ ആരം
ഭിക്കുന്ന ഋഗ്വേദത്തിലെ സൂക്തങ്ങളും ഉപനിഷന്മന്ത്രങ്ങളും തുടങ്ങി ഇതി
ഹാസപുരാണാന്തർഗതമായ സ്തവങ്ങൾ, താന്ത്രികസ്തോത്രങ്ങൾ, കാവ്യാ
ന്തർഗ്ഗതമായ സ്തോത്രങ്ങൾ, കാവ്യാത്മകസ്തോത്രങ്ങൾ എന്നിങ്ങനെ വിപുല
മായ ഒരു സ്തോത്രസമ്പത്ത് ആ ഭാഷയിലുണ്ട്. ശങ്കരാചാര്യർ, കുലശേഖര
ആഴ്‌വാർ, വില്വമംഗലത്തു സ്വാമിയാർ, മേല്പത്തുർ നാരായണഭട്ടതിരി,
ഉണ്ണായിവാരിയർ, സ്വാതിതിരുനാൾ എന്നിവരാണ് സംസ്കൃതസ്തോത്ര സാഹി
ത്യത്തിന് ഗൗരവമായ സംഭാവനകൾ നല്കിയ കേരളീയർ (ബാലകൃഷ്ണൻ
നായർ ടി.പി, പ്രബന്ധപൂർണ്ണിമ).

തിരുമൂലർ, സംബന്ധർ, അപ്പർ, സുന്ദരൻ, മാണിക്കവാചകർ എന്നീ
ശൈവനായനാർമാരുടെ സ്തോത്രങ്ങളും വൈഷ്ണവ ആഴ്വാർമാരുടെ കാവ്യ
സമാഹാരമായ നാലായിരംപ്രബന്ധവും ഉൾപ്പെടുന്ന തമിഴ് സ്തോത്ര
സാഹിത്യവും മലയാളത്തിലെ സ്തോത്രപാരമ്പര്യവുമായി ബന്ധപ്പെടുത്തി
വിലയിരുത്തേണ്ടതാണ്. സംസ്കൃതസ്തോത്രസാഹിത്യത്തിൽനിന്നു വ്യതി
രിക്തത പുലർത്തുകയും അതോടൊപ്പം സ്വകീയമായ ദർശനവും ആഖ്യാന
രീതിയും ഭക്തിപരമായ വിശുദ്ധിയും നിലനിർത്തുകയും ചെയ്യുന്നവയാണ്
ഈ കൃതികൾ.

സംസ്കൃതത്തിന്റെയും തമിഴിന്റെയും ചുവടുപിടിച്ചുള്ള സ്തോത്ര
സാഹിത്യപ്രസ്ഥാനങ്ങൾ കേരളത്തിലും ശക്തമാണ്. എങ്കിലും ഈ പ്രബല
ധാരകളിൽനിന്നു ഭിന്നമായ ഒരു സ്വകീയമാർഗ്ഗം മലയാളസ്തോത്ര കൃതികൾ
ക്കുണ്ട്. അവ കേരളത്തിലെ വ്യത്യസ്തജനസമുദായങ്ങളുടെ അനുഷ്ഠാന
ങ്ങളും ജീവിതവീക്ഷണങ്ങളും ഉരുകിച്ചേർന്ന് രൂപപ്പെട്ടതും വ്യത്യസ്ത
സംസ്കാരങ്ങളുടെ മുദ്രകൾ അവശേഷിപ്പിക്കുന്നതുമാണ്. വൈവിധ്യമാർന്ന

39

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/41&oldid=201688" എന്ന താളിൽനിന്ന് ശേഖരിച്ചത്