താൾ:13E3287.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജ്ഞാനപ്പാനയുടെ പാഠത്തിൽ പ്രാരംഭഭാഗത്തു ഇരുപത്തി നാലുവരികൾ
കൂടുതലായികാണുന്നു. സഭാപ്രവേശം പാനയിൽനിന്നു സംക്രമിച്ചെത്തിയ
തെന്നു ന്യായമായി ഊഹിക്കാവുന്ന മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
എന്ന ഭാഗം ഈ പാഠത്തിൽ കാണുന്നില്ലെന്നതു കൗതുകകരമായ
മറെറാരുകാര്യം. ഇത്തരം പാഠഭേദങ്ങൾ മുൻനിറുത്തിപാഠസംക്രമണത്തിന്റെ
കഥ ഊഹിച്ചെടുക്കാം, പാഠലീല വിശദീകരിക്കാം. ഈ വാല്യത്തിന്റെ
എഡിറ്ററായ യുവഗവേഷകൻ മനോജ് കുറൂർ മലയാളസ്തോത്രങ്ങളുടെ തനിമ
യെക്കുറിച്ചു എഴുതിയിട്ടുണ്ട്. അവയിൽ കാണുന്ന മുദ്രകൾ, ഭാഷാപരവും
ഭാവപരവുമായ ചിഹ്നങ്ങൾ, ജനകീയ സംക്രമണത്തിന്റെ വിശാലപശ്ചാ
ത്തലത്തിൽ വേണം വിലയിരുത്താൻ. വള്ളത്തോൾ ഓരോദിവസവും ക്ഷേത്ര
ദർശനത്തിനു പോകുമ്പോൾ ചമച്ചിരുന്ന സ്തോത്രങ്ങൾ (മുക്തകമാല. പു.25)
പോലെയല്ല ഇവിടെ ചേർത്തിരിക്കുന്ന അഞ്ചടികൾ. ഇവ സമൂഹ ചേതനയുടെ
നിറവും മണവും മുദ്രയും വഹിക്കുന്നവയാണ്.

മലയാളത്തനിമ കണ്ടെത്താൻ

നക്ഷത്രത്തിളക്കമുള്ള ഫ്രസ്വകവനങ്ങളുടെ വലിയ സമ്പത്തു
മലയാളത്തിനുണ്ട്. ചേലപ്പറമ്പ്, പൂന്തോട്ടത്ത്, ഒറവങ്കര, വെണ്മണി, വള്ള
ത്തോൾ, വി.കെ. ഗോവിന്ദൻനായർ, ഡി. ശ്രീമാൻ നമ്പൂതിരി, യൂസഫലി
കേച്ചേരി, കുഞ്ഞുണ്ണി എന്നിങ്ങനെ എത്രയെത്ര പേരുകൾ പെട്ടെന്നു മനസ്സി
ലേക്കു കടന്നുവരുന്നു. തുളസീവനത്തിന്റെ നൂറെറട്ടുമുക്തകങ്ങൾ ഒൻപതു
പടലമായി തിരിച്ചു മുക്തകമാല എന്നപേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഭക്തി
കാവ്യപാരമ്പര്യം ഹ്രസ്വരചനകളിൽ തുടരുകയാണ്. എന്നാൽ മലയാള
ഭക്തികാവ്യ ചരിത്രത്തിൽ മലയാളത്തിനിമകൊണ്ടു വേർതിരിഞ്ഞു നിൽക്കു
ന്നവയാണ് ഇവിടെ അവതരിപ്പിക്കുന്ന രചനകൾ. തമിഴനു തിരുക്കുറൾ
പോലെയാണ് മലയാളിക്കു ജ്ഞാനപ്പാന. മലയാളവേദം എന്നു ജ്ഞാന
പ്പാനയെ വിശേഷിപ്പിക്കാം. അഞ്ചടികളും കൃഷ്ണസ്തുതികളും ഓരോരോ
ഗ്രാമക്കാരുടെ അടിസ്ഥാന മതസാഹിത്യരചനകളാണ്. ഓണപ്പാട്ട് മലയാളി
കളുടെ ആത്മദർശനത്തിന്റെ ഭാഗമായി കണക്കാക്കാം. ഇവയെല്ലാം കഴിഞ്ഞ
കാലത്തു മലയാളിക്കു ധാർമ്മിക വിദ്യാഭ്യാസത്തിനുള്ള മൗലിക സാംസ്കാ
രിക ഉപകരണങ്ങളായിരുന്നു. സാംസ്കാരിക കോളണീകരണം സൃഷ്ടി
ക്കുന്ന അലങ്കോലങ്ങൾക്കിടയിൽ വകതിരിവോടെ സ്വന്തം പൈതൃകം
മനസ്സിലാക്കാൻ ഇവ വീണ്ടും വീണ്ടും വായിക്കേണ്ടിയിരിക്കുന്നു. അത്തരം
പുനർവായനയ്ക്ക് ഈ രചനകൾ സമർപ്പിക്കുന്നു.

22

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/24&oldid=201665" എന്ന താളിൽനിന്ന് ശേഖരിച്ചത്