താൾ:13E3287.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരണം. ഇവിടെ അക്രമിയുടെ വാളും പരിചയുമായി സാഹിത്യവും മതവും
മാറുന്നു. മറിച്ച്, തിയോഡോർ അഡോർണോ (1903-1969) വാദിച്ചതുപോലെ
നെഗററീവ് ഡയലക്റ്റിക്സിലൂടെ വിധികളെയും തീർപ്പുകളെയും സിദ്ധാന്ത
ങ്ങളെയും സങ്കല്പനങ്ങളെയും വീണ്ടും സംശയദൃഷ്ടിയോടെ പരിശോധി
ക്കുന്നതിലൂടെ സമൂഹത്തിന്റെ സാംസ്കാരിക ഗാത്രത്തിലുണ്ടാകുന്ന
ചലനക്ഷമതയാണ് സാംസ്കാരിക ക്ഷേമം (Welfare) എന്നു മതവും സാഹി
ത്യവും വ്യക്തമാക്കേണ്ടിയിരിക്കുന്നു. അത്തരം വിശിഷ്ട മുഹൂർത്തങ്ങളും
മേഖലകളും മതത്തിന്റെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ അങ്ങി
ങ്ങുകാണാവുന്നതാണ്. ഇവിടെ സമാഹരിച്ചവതരിപ്പിക്കുന്ന അഞ്ചടികൾ,
ജ്ഞാനപ്പാന, ഓണപ്പാട്ട് തുടങ്ങിയവയിലെല്ലാം അത്തരം ഊർജ പ്രവാഹ
മുണ്ടെന്നു സൂക്ഷമ പരിശോധനയിൽ ബോധ്യപ്പെടും.

ജനങ്ങളുടെ പ്രതിരോധതന്ത്രം

മൊത്തത്തിൽ ഭക്തി സാഹിത്യമായി പരിഗണിക്കാമെങ്കിലും ഇവയിലെ
ഗദ്ഗദങ്ങൾ ജനകീയതയുടെ ചിഹ്നങ്ങൾ എന്ന നിലയിൽ വിശദപഠനം
അർഹിക്കുന്നു. സമൂഹത്തിലെ മേലാളരിൽനിന്നു വേറിട്ടുനിൽക്കുന്നവരുടെ
ശബ്ദമാണ് ഈ കൃതികളിലുള്ളത്. ജനനംകൊണ്ടു ബ്രാഹ്മണരായിരുന്ന
ചില കവികളുടെ ശബ്ദം ഇവിടെ കേൾക്കാം. എന്നാൽ അവർ പട്ടിണിയും
അപമാനവും സഹിക്കുന്നവരാണ്. ജാതിപ്പേരുകൊണ്ടു മാത്രം കവികളുടെ
സാമൂഹിക സാമ്പത്തികനില തിട്ടപ്പെടുത്താനാവില്ല. പൂന്താനം ജാതിയിൽ
മികച്ച ബ്രാഹ്മണനായിരുന്നെങ്കിലും ജീവിതക്ലേശങ്ങൾകൊണ്ട് നെഞ്ചു
പൊട്ടുന്ന സാധാരണക്കാരിൽ സാധാരണക്കാരന്റെ സ്വരമാണ് ജ്ഞാനപ്പാ
നയിലുള്ളത്. ഭാവത്തിലും ഭാഷയിലും അതു സമൂഹത്തിലെ ചെറിയവരോടു
ചേർന്നു നിലക്കുന്നു. അഞ്ചടികളിൽ ദാരിദ്ര്യക്ലേശത്തിന്റെ തീവ്രദുഃഖമുണ്ട്.
ഭാഷയിലുമുണ്ട് സാധാരണക്കാരുടെ മുദ്രകൾ. നാരായണീയ കർത്താവിന്റെ
‘വിഭക്തി'ക്കു കിടനിൽക്കുന്നതൊന്നും ജ്ഞാനപ്പാനയിലും അഞ്ചടിയിലും
സ്തുതികളിലും ഓണപ്പാട്ടുകളിലുമില്ല. എന്നിട്ടും ജനങ്ങൾ അവ ഹൃദയത്തി
ലേറ്റു വാങ്ങി നാവിൻ തുമ്പിൽ എഴുന്നെള്ളിച്ചുകൊണ്ടു നടന്നു. അതു
ജനതയുടെ ആത്മാവിഷ്കാരത്തിനുള്ള ത്വരയായി മാത്രം വിലയിരുത്ത
പ്പെട്ടാൽ പോരാ. പൂന്താനത്തെക്കുറിച്ചുള്ള ഐതിഹ്യത്തിൽ കാണുന്നതു
പോലെ അതു ജനതയുടെ പ്രതിരോധതന്ത്രം കൂടിയായിരുന്നു.

സർഗ്ഗലീലയായിമാറുന്ന പാഠഭേദങ്ങൾ

ലിഖിതപാഠത്തിന്റെ കല്ലിപ്പിൽ നാവുരസിയുണ്ടാകുന്ന രൂപഘടന
പാഠഭേദങ്ങളായി നമുക്കു വേർതിരിച്ചുകിട്ടിയിരിക്കുന്നു. മഹാബലിപുരത്തെ
പണിതീരാത്ത ശില്പങ്ങൾപോലെ അവ ആസ്വാദകനെ ജീവിതത്തിന്റെ
ചരിത്രവഴികളിലേക്കു നയിക്കുന്നു. പാഠം (text) അതിൽതന്നെ സർഗ്ഗലീല
യായി മാറുകയാണ്. ജ്ഞാനപ്പാനയും പുത്തൻപാനയും മറ്റും ലിഖിതപാഠ
ത്തിലാണ് തുടങ്ങിയതെങ്കിലും താളത്തിലും പദച്ചേർച്ചയിലും വൈവിധ്യങ്ങ
ളുണ്ടായി. നാടൻപാട്ടിന്റെ തലത്തിൽ നിലനിന്ന ഓണപ്പാട്ടിനു സംഭവിച്ചതു
പോലുള്ള മാറ്റങ്ങൾ ഇവിടെയും ഉണ്ടായി. ഇവിടെ അച്ചടിയിലെത്തിക്കുന്ന

21

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/23&oldid=201664" എന്ന താളിൽനിന്ന് ശേഖരിച്ചത്