താൾ:13E3287.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമുഖം
സ്കറിയാ സക്കറിയ
ജർമനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലാ ലൈബ്രറിയിൽ
ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിന്റെ ഭാഗമായി സൂക്ഷിച്ചി
രിക്കുന്ന പത്തൊമ്പതു ലഘുകൃതികളാണ് ഒരു വാല്യമായി അവതരിപ്പി
ക്കുന്നത്. ഗ്രന്ഥശേഖരത്തിലുള്ള ഒരു നോട്ബുക്കിൽ അഞ്ചടികളും
ജ്ഞാനപ്പാനയും കുറിച്ചിട്ടിരിക്കുന്നു. സ്തുതികൾ നോട്ബുക്കിലും ഓലക
ളിലുമുണ്ട്. ഇന്നു പ്രചാരത്തിലുള്ള ചില സ്തുതികൾ സാരമായ പാഠഭേദങ്ങ
ളില്ലാത്തതുകൊണ്ട് അച്ചടിയിൽ വിട്ടുകളഞ്ഞിരിക്കയാണ്. ഓണപ്പാട്ടിന്റെ
പകർപ്പ് ഓലയിലും കടലാസിലുമുണ്ട്. ഓണപ്പാട്ട്, തൃശ്ശംബരം സ്തുതി എന്നി
വയുടെ ഓലപ്പകർപ്പുകൾ അടുത്തകാലംവരെ കാൽവിലെ സ്റ്റയിൻഹൗസി
ലാണ് സൂക്ഷിച്ചിരുന്നത്. ഇപ്പോൾ ഈ ലേഖകന്റെ കൂടി ഉത്സാഹത്തിൽ
അവ ട്യൂബിങ്ങൻ സർവകലാശാലാ രേഖാലയത്തിൽ എത്തിച്ചേർന്നിരിക്കു
ന്നു. മറ്റു പല കൃതികളും ഒഴിവാക്കിയിട്ട് ഏതാനും രചനകൾ തിരഞ്ഞെ
ടുത്തു അച്ചടിക്കുന്നതിന്റെ യുക്തി വായനക്കാർക്കു വഴിയേ ബോധ്യപ്പെടു
ന്നതാണ്. മലയാളിയുടെ ആത്മദർശനത്തിനു തെളിച്ചം കൂട്ടുന്ന രചനകളാണ്
മുൻഗണന നൽകി അവതരിപ്പിക്കുന്നതെന്നു ചുരുക്കിപ്പറയാം. സാംസ്കാരിക
കോളണീകരണത്തിന്റെ ഭീഷണികൾ ഉയരുന്ന ഇന്നത്തെ അന്തരീക്ഷ
ത്തിൽ മലയാളിയുടെ ആത്മവിശ്വാസവും തനിമബോധവും വർധിപ്പിക്കുന്ന
ഏതാനും രചനകൾ പഴമയുടെ നിധികുംഭത്തിൽനിന്നു പുറത്തെടുത്തു
പ്രദർശിപ്പിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.

പേരും ഉള്ളടക്കവും
അഞ്ചടി ജ്ഞാനപ്പാന, ഓണപ്പാട്ട് എന്ന പേരിനു തികഞ്ഞ ഭംഗിയും
ഔചിത്യവുമില്ല. പുസ്തകത്തിന്റെ പേരു കുറഞ്ഞ അക്ഷരങ്ങളിൽ വ്യക്തമായ
വിഷയസൂചന നൽകുന്നതായിരിക്കണം എന്ന നാട്ടുനടപ്പനുസരിച്ചു
ശ്രമിച്ചുനോക്കിയെങ്കിലും സാധിച്ചില്ല. ഈ സമാഹാരത്തിൽ അഞ്ച്

1. ട്യൂബിങ്ങൻ മലയാള ഗ്രന്ഥശേഖരത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക്.
TULMMS Vol. 1-പയ്യന്നൂർപ്പാട്ട് (ആമുഖപഠനങ്ങൾ) 1994: xi-xl
HGS Vol.3.2.Dr Hermann Gundert 1993:234-237
HGS Vol 3.3-ഡോ ഹെർമൻ ഗുണ്ടർട്ട് 1992:183-189
മലയാളസാഹിത്യവും ക്രിസ്ത്യാനികളും (ഡിസിബി പതിപ്പ്) 1989:311-540

11

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/13&oldid=201650" എന്ന താളിൽനിന്ന് ശേഖരിച്ചത്