താൾ:13E3287.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചടികൾ, പതിനൊന്നു സ്മതികൾ, ലക്ഷ്മീപാർവതീ സംവാദം, ജ്ഞാന
പ്പാന, ഓണപ്പാട്ട് എന്നിങ്ങനെ പത്തൊമ്പതു രചനകളുണ്ട്. ഇവയിൽ എണ്ണം
കൊണ്ടു മുന്നിലെത്തുന്ന സ്തുതികൾ ശീർഷകത്തിലില്ല. കേരളീയ ഭക്തിയുടെ
ഉത്തമ മാതൃകകളായ സ്തുതികളിൽ മലയാളത്തെളിമയുടെ അകൃത്രിമ
സൗന്ദര്യമാണുളളത്. ലക്ഷ്മീപാർവതീ സംവാദത്തിനു സാഹിത്യരൂപപരമായ
മൗലികതയുണ്ട്. ഒരേ ഓണപ്പാട്ടിന്റെ രണ്ടു പാഠങ്ങളാണ് സമാഹാര
ത്തിലുള്ളത്.

ജ്ഞാനപ്പാനയും ഓണപ്പാട്ടും മലയാളികളുടെ സജീവ സാഹിത്യ
പാരമ്പര്യത്തിന്റെ ഭാഗമാണല്ലോ; അവ ട്യൂബിങ്ങൻ കൈയെഴുത്തു
പരമ്പരയിൽ അവതരിപ്പിക്കുന്നതിന്റെ ഔചിത്യമെന്ത് എന്ന സംശയമു
ണ്ടാകാം. ഇവിടെ സമാഹരിച്ചവതരിപ്പിക്കുന്ന കൃതികളുടെ നാടോടി ജനകീയ
സ്വഭാവം വിശദീകരിച്ചാലേ തക്ക സമാധാനമാവൂ. മലയാളികളുടെ നാവിൻ
തുമ്പിൽ തത്തിക്കളിച്ചുവളർന്നവയാണ് ഇവിടെ അവതരിപ്പിക്കുന്ന കൃതികൾ.
ജ്ഞാനപ്പാന പൂന്താനത്തിന്റെ സ്വന്തം കൃതിയല്ലേ, അതെങ്ങനെ നാട്ടാരുടെ
സ്വത്താകും? പൂന്താനത്തിന്റെ ഭാവനയിൽ ലയിച്ചുചേർന്ന ജനകീയ ഗായ
കർ അതു സ്വന്തമെന്നു കരുതി തലമുറകളായി ഉപയോഗിച്ചു പോരുന്നതി
നിടയിൽ മാറ്റങ്ങളുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിൽ ഗുണ്ടർട്ട് പകർ
പ്പെടുക്കുന്ന കാലത്തുതന്നെ ഭിന്ന പാഠങ്ങൾ നിലവിലിരുന്നിരിക്കണം. അച്ചടി
യിലെത്തുന്ന ഘട്ടത്തിനുമുമ്പു വീണ്ടും മാറ്റങ്ങളുണ്ടായി. 1874ൽ, കൊച്ചി
സെന്തോമസാ പ്രസ്സിൽ അച്ചടിക്കുന്ന ഘട്ടത്തിൽ ചില്ലറ സംസ്കരണങ്ങൾ
സംഭവിച്ചിരിക്കാം. ഇങ്ങനെ നിലവാരപ്പെട്ട് ഇന്നു പ്രചാരത്തിലിരിക്കുന്ന വര
മൊഴി പാഠത്തിന്റെ പിന്നിലെ വാമൊഴി പ്രപഞ്ചത്തിലേക്കു എത്തിനോക്കാ
നുള്ള കിളിവാതിലാണ് ഇവിടെ അവതരിപ്പിക്കുന്ന ഗുണ്ടർട്ടിന്റെ പാഠം.

വാമൊഴിപ്പാരമ്പര്യവും രൂപനിരൂപണവും

നാട്ടാരുടെ നാവിൻതുമ്പിൽ ഒരു നാടോടിപ്പാട്ടും അതേ മട്ടിൽ വീണ്ടും
ഉദിക്കുന്നില്ല എന്ന ഫോക് ലോറിസ്റ്റിന്റെ സിദ്ധാന്തം അംഗീകരിച്ചാൽ
ജനങ്ങളുടെ നാവിലൂടെ കടന്നുവന്ന് അച്ചടിയിലെത്തിയ എല്ലാ കൃതികൾക്കു
പിന്നിലും വാമൊഴിയുടെ വൈവിധ്യത്തിന്റെ സമ്പന്നത ദർശിക്കാം.
പാഠനിരൂപകനും ഗവേഷകനും - അവർ ഒരു തരം കണക്കപ്പിള്ളമാരാണല്ലോ
- അസൗകര്യമാകുമെങ്കിലും ആസ്വാദകനു ഭാവനയുടെ ചിറകുകൾ വിടർത്തി
പറന്നുയരാനുള്ള വിശാലപ്രപഞ്ചം ഇവിടെ തുറന്നു കിട്ടുന്നു. വരമൊഴിയിൽ
ഉറച്ചുപോയ കൃതികളുടെ വാമൊഴിപ്പാരമ്പര്യം അന്വേഷിക്കുന്നതു ഇന്നു
ഗഹനമായ സാഹിത്യപഠനത്തിന്റെ ഭാഗമാണ്. മതക്ലാസിക്കുകളുടെ
കാര്യത്തിലാണ് ഇത്തരം പഠനങ്ങൾ ഏറെ നടക്കുന്നത്. ബൈബിൾ
പഠനങ്ങളുടെ പശ്ചാത്തലത്തിൽ വികാസം പ്രാപിച്ച രൂപനിരൂപണ പദ്ധതി
യെക്കുറിച്ചു വിലപ്പെട്ട വിവരങ്ങൾ ഡോ. ആൽബ്രഷ്ട് ഫ്രൻസിന്റെ ആമുഖ
ലേഖനത്തിലുണ്ട്. ഭാരതീയപുരാണങ്ങളുടെ കാര്യത്തിൽ രൂപനിരൂപണസമീ
പനത്തിനുള്ള പ്രാധാന്യം യൂറോപ്പിലെ ഇൻഡോളജിസ്റ്റുകളുടെ പഠന
ത്തിലൂടെ വെളിവായിട്ടുള്ള കാര്യവും ഡോ ഫ്രൻസ് സൂചിപ്പിക്കുന്നുണ്ട്.
രാമായണം, മഹാഭാരതം തുടങ്ങിയ മതേതിഹാസങ്ങളുടെ പഠനത്തിൽ
വാമൊഴിവഴക്കത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള രൂപപര

12

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/14&oldid=201651" എന്ന താളിൽനിന്ന് ശേഖരിച്ചത്