ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
| (2) | യോഗ്യത വരുത്തീടുവാൻ തക്കൊരു' എന്ന വരി ചില പാഠങ്ങളിലില്ല. |
| 67. | ‘ഭാരതഖണ്ഡത്തിങ്കൽ' എന്നതിന് 'Bhഖ'ത്തിങ്കൽ' എന്നേ കൈയെഴുത്തു പ്രതിയിലുള്ളൂ. |
| 68. | പ്ര. പാ. ഭേ: 'പിറന്നൊരു' |
| 69. | പ്ര. പാ. ഭേ: 'നാം' |
| 70. | ‘ഭാരതം' എന്നതിന് Bhഎന്നു കൈയെഴുത്തു പ്രതിയിൽ ചുരുക്കിയെഴുതി യിരിക്കുന്നു |
| 71. | പ്ര. പാ. ഭേ: 'നമ്മളെല്ലാം നരന്മാരുമല്ലയോ' |
| 72. | പ്ര. പാ. ഭേ: 'ഹരിനാമങ്ങൾ' |
| 73. | പ്ര. പാ. ഭേ: 'പേടി കുറകയോ' |
| 74. | പ്ര. പാ. ഭേ: 'നാവുകൂടാതെ ജാതന്മാരാകയോ' |
| 75. | പ്ര. പാ. ഭേ: 'നമുക്കിന്നി' |
| 76. | 'എത്രജന്മങ്ങൾ വിണ്ണിൽ കഴിഞ്ഞതും' എന്നതിന് 'എ-ജ-വിണ്ണിൽക....' എന്നേ കൈയെഴുത്തു പ്രതിയിലുള്ളു. 'എത്രജന്മങ്ങൾ വിണ്ണിൽ.... പറന്നുനടന്നതും' എന്നഭാഗത്തിനുള്ള പ്ര. പാ. ഭേ: |
| (1) | എത്രജന്മം മരങ്ങളായ്ക്ക് നിന്നതും എത്രജന്മം മരിച്ചു നടന്നതും |
| (2) | എത്രജന്മം മരിച്ചു നടന്നതും' എന്നതിന് 'എത്രജന്മമരിച്ചു നടന്നതും' എന്ന് മറ്റൊരു പാഠവും കാണാം. |
| 77. | പ്ര. പാ. ഭേ: "എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ' |
| 78. | ഇവിടെയും അടുത്തവരിയിലും '10' എന്ന് അക്കത്തിലെഴുതിയിരിക്കുന്നു. |
| 79. | പ്ര. പാ. ഭേ: സിദ്ധമേ |
| 80. | പ്ര. പാ. ഭേ: |
| (1) | ഓർത്തറിയാതെ പാടുപെടുന്നേരം |
| (2) | ഓർത്തിരിക്കാതെ പെട്ടെന്നൊരുനേരം |
| 81. | പ്ര. പാ. ഭേ: 'പറയാവൂ' |
| 82. | പ്ര. പാ. ഭേ:' കീർത്തിച്ചുകൊൾക നല്ല തിരുനാമം' |
| 83 | പ്ര. പാ. ഭേ: 'നാണംകെട്ടുനടക്കുന്നിതു ചിലർ' |
| 84. | പ്ര. പാ. ഭേ: 'മദമത്സരം' |
| 85. | പ്ര. പാ. ഭേ: 'മതികെട്ടു നടക്കുന്നിതു ചിലർ' |
| 86. | പ്ര. പാ. ഭേ: |
| (1) | കുഞ്ചിരാമൻ കളിക്കുന്നിതുചിലർ |
| (2) | കുഞ്ചിരാമനായ് ചാടുന്നിതു ചിലർ |
| 87. | പ്ര. പാ. ഭേ: പുലർത്തുവാനായിട്ടു' |
| 88. | പ്ര. പാ. ഭേ: 'സന്ധ്യയോളം നടക്കുന്നിതുചിലർ' |
| 89. | 'പട്ടുകച്ചാ......ഗണികഭവനത്തിൽ' ഈ വരികൾ പ്രസിദ്ധീകൃതപാഠങ്ങളിലില്ല. ഈ വരികളുടെ സ്ഥാനത്ത് ചില പ്രസിദ്ധീകൃതകൃതികളിൽ, 'കൊഞ്ചിക്കൊണ്ടു വളർത്തൊരു പൈതലേ |
| 90. | 'അഗ്നിസാക്ഷിയായുള്ളൊരു പത്നിയെ' എന്ന് ആദ്യമെഴുതിയിരുന്നത് 'അഗ്നി സാക്ഷിണിയായുള്ളൊരു പത്നിയെ' എന്ന് കൈയെഴുത്തുപ്രതിയിൽതന്നെ തിരുത്തിയിട്ടുണ്ട്. പക്ഷേ ഈ തിരുത്തിയ വരിക്ക് വൃത്തഭംഗമുണ്ട്. 'അഗ്നിസാക്ഷിണിയായൊരു പത്നിയെ' എന്നു പ്ര. പാ. ഭേ. |
124