താൾ:13E3287.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാളെക് നല്ലതു വാങ്ങിക്കൊൾവിൻ
എന്നതു കെട്ടപ്പൊൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
നീലക്കവിണിയും വെണ്ടെനിക്
കൈക്കൊളൻ ചെലയാലൊന്നുവെണം
എന്നതുകെട്ടപ്പൊൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
ചെലയെനിക്കൊന്നു മുമ്പെയുണ്ടു
മീതെയിടുന്നൊരു മുണ്ടവെണം
എന്നാൽ മതിയെനിക്കെന്റെ കാന്ത
ഇങ്ങിനെനാരിമാർ വാക്കുകെട്ടു.
ബാലത്തരുണിമാർ വാക്കുകെൾപ്പിൻ
നീലക്കവിണിയാലൊന്നുവെണം
ഇങ്ങിനെ കെട്ടൊരു കന്യകയും
മാതാവൊടെവം പറഞ്ഞീടുന്നു

നൽത്തറനന്നായണിഞ്ഞുകൊണ്ടു
ലിംഗമവിടെയെഴുന്നള്ളിച്ചു
പട്ടോടുപൂപ്പട്ടു വച്ചതിന്മേൽ
വെള്ളവും കൊണ്ടന്നു വട്ടകയിൽ
കൗരവയായ് നാരിമാർ നീർതളിച്ചു
ആണ്ടവില്ലമ്പുകടുന്തുടിയും
കണയമ്പുകെട്ടിട്ടു നിന്നിട്ടുണ്ടു
ബാലന്മാർ വന്നു നിറഞ്ഞവിടെ
ദേവനും മന്നനും ദേവിമാരും
ആകവേവന്നു നിറഞ്ഞവിടെ
നെല്ലുമരിയും നിറപറവച്ചു
നല്ലകനകം നിറച്ചുവച്ചു
നല്ലിളനീർവെട്ടികലാശവുമാടി
ആനന്ദമെന്നതേ പറയാനുള്ളൂ
മാവേലിമന്നൻ മഹാദേവനും
മാനുഷികവൈകുണ്ഠത്തേക്കെഴുന്നള്ളത്തെന്ന്
ദേവലേകങ്ങളിൽ കേട്ട്നേരം
ദേവനാരിമാരും വന്നിവിടെ

ഓണവും വന്നിങ്ങടുത്തുവല്ലൊ
ഓണപ്പുട[വ]17യെനിക്കില്ലാഞ്ഞിട്ട
നാണക്കെടായിട്ടു വന്നുകൂടും
എന്റെ പുടവയുടുത്തൊ നീയും

112

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/114&oldid=201786" എന്ന താളിൽനിന്ന് ശേഖരിച്ചത്