താൾ:13E3287.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നുടെ മാതാവിനോടു ചൊന്നാൾ:
ഓണപ്പുടവയെനിക്കില്ലമ്മേ
നാണക്കേടായിട്ടുവന്നുകൂടി
അച്ഛൻകൊണ്ടുന്നതെനിക്കു വേണ്ട
എന്റെ മകൾ കണ്ടിരുന്നുപോട്ടെ
ഓണം കഴിഞ്ഞും എനിക്കു വേണ്ട
ഇങ്ങനെ നാരിമാർ ബാലന്മാരും
ഭംഗികളോരോന്നു ചൊല്ലിക്കൊണ്ടു
കാതിലയോലയും തക്കകളും
കൈവളമോതിരം താലികളും

വീരാളിക്കൊത്തൊരു ചെലവെണം
നെരത്രെ ഞാനിതു ചൊല്ലീടുന്നു
പിന്നെപ്പറഞ്ഞു പിണങ്ങിപ്പൊണ്ട
എന്നെക്കുറയകൃപയുണ്ടെങ്കിൽ
അന്നെരംകണ്ടാലറിഞ്ഞുകൊള്ളാം
എന്നതുകെട്ടൊരു നാരിയപ്പൊൾ
തന്റെ കണവനൊടൊന്നുചൊല്ലി
വല്ലതും ഞാനൊന്നു ചൊല്ലുന്നാകിൽ
നല്ലതെന്നുള്ളതു തൊന്നുന്നില്ല
ചെയ്യിക്കച്ചായെന്നെനിക്കുവെണ്ട
നല്ല കവിണിയാലൊന്നു വെണം
എന്നതു കെട്ടപ്പൊൾ മറ്റൊരുത്തി
തന്റെ കണവനൊടൊന്നു ചൊല്ലി
ചെലയാലൊന്നിങ്ങു വെണമെങ്കിൽ
ഈടുള്ള ചെലകൾ വാങ്ങിക്കൊൾവിൻ

പൊന്നരഞ്ഞാൺ കാഞ്ഞാലി ചുറ്റുവളകളും
കാലാഴിയും നല്ല കാൽച്ചിലമ്പും
പിന്നൽ മടക്കുമരത്താലിയും
ഈവകയോരോന്നുല്ലാസമായി
പൗരുഷമോടെയൊരുക്കീടുന്നു
നായകവീരന്മാർക്കറ്റമില്ല
എന്നതു കേട്ടോരു കന്യകയും
അത്തം കഴിഞ്ഞു നാൾ നാലഞ്ചുചെന്നാൽ
വേണ്ടുന്നതെല്ലാമൊരുക്കിടേണം
ഉത്രാടമസ്തമിച്ചീടുമ്പോൾ
ഹസ്തീമുഖവനു വേണ്ടതെല്ലാം
നല്ല കരുപ്പെട്ടി നാരങ്ങയും
ദീപധൂപങ്ങളും പുഷ്പവുമെല്ലാം
ഇത്തരമോരോന്നൊരുക്കിടേണം

111

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/113&oldid=201785" എന്ന താളിൽനിന്ന് ശേഖരിച്ചത്