താൾ:13E3287.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒർത്തിരിയാതെ പെട്ടെന്നൊരുനെരം80
നെർത്തുപൊകും അതെന്നെ അറിയാവു81
അത്രമാത്രം ഇരിക്കുന്ന കാലത്തു
കീർത്തിച്ചീടുന്നതില്ലാതിരുനാമം82
സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചു
നാണം കെട്ടു നശിക്കുന്നിതു ചിലർ83
മദമാത്സര്യ84ഞ്ചിന്തിച്ചുചിന്തിച്ചു
മതിയുംകെട്ടുവീർക്കുന്നിതുചിലർ85
ചഞ്ചലാക്ഷിമാർ വീടുകളിൽപുക്കു
കുഞ്ചിരാമനായാടുന്നിതു ചിലർ86
കൊലകങ്ങളിൽ സെവകരായിട്ടു
കൊലംകെട്ടിഞെളിയുന്നിതു ചിലർ
ശാന്തിചെയ്തു പുലർത്തുവാൻകല്പിച്ചു87
സന്ധ്യയൊളം നടക്കുന്നിതു ചിലർ88
പട്ടുകച്ചാപുടവകൾ എന്നിവ89
കെട്ടിപ്പെറിനശിക്കുന്നിതു ചിലർ
വാണിഭങ്ങളെ ചെയ്തു നിരന്തരം
വാണീടുന്നു ഗണികഭവനത്തിൽ
അമ്മെക്കും പുനരച്ഛനും ഭാര്യക്കും
ഉണ്മാൻപൊലുംകൊടുക്കുന്നില്ലാചിലർ
അഗ്നിസാക്ഷിണിയായുള്ളൊരു പത്നിയെ90
സ്വപ്നത്തിൽപൊലും കാണുന്നില്ലാചിലർ
ജന്മസാഫല്യം ഒക്കവരുത്തുവാൻ91
കന്മഷയായവെശ്യമതി എന്നും
ശൂദ്രയൊനിയിൽ പുത്രർഉൽപാദിച്ചു
ദുർഗ്ഗതിക്കയക്കുന്നു പിതൃക്കളെ
മൃഷ്ടാന്നത്തിന്നുമൊഹിച്ചു സാധുക്കൾ
തൊട്ടുതിന്നുന്നുപാപം ശിവശിവ
സത്തുക്കൾ കണ്ടുശിക്ഷിച്ചു ചൊല്ലുമ്പൊൾ
ശത്രുവെപ്പൊലെ ക്രൂദ്ധിക്കുന്നു ചിലർ
പണ്ടിതന്മാരെ92കാണുന്നനെരത്തു
നിന്ദിച്ചെത്ര93പറയുന്നിതു ചിലർ
വെദവിത്തുകളാകിയ ഭൂസുരർ94
വാദവിദ്യകൾചെയ്യുന്നതത്ഭതം
സ്വർണ്ണങ്ങൾ നവരത്നങ്ങളെകൊണ്ടും
എണ്ണംകൂടാതെ വിൽക്കുന്നിതു ചിലർ
മത്തെഭംകൊണ്ടു കച്ചവടഞ്ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും

98

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/100&oldid=201766" എന്ന താളിൽനിന്ന് ശേഖരിച്ചത്