താൾ:13E3287.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അതിൽചെന്നൊരു പുല്ലായിട്ടെങ്കിലും
അക്കാലത്തു ജനിച്ചുകൊൾവാനൊരു
ഭാഗ്യം പൊരാതെ പൊയല്ലൊ ദൈവമെ
ഭാരതഖണ്ഡത്തിങ്കൽ67 പിറന്നുള്ള68
മാനുഷർക്കും കലിക്കും നമസ്കാരം
എന്നെല്ലാം പുകഴ്ത്തീടുന്നു മറ്റുള്ളൊർ
എന്നതെന്തിനു ഞാൻ69 പറഞ്ഞീടുന്നു
കാലം ഇന്നു കലിയുഗം അല്ലയൊ
ഭാരതം ഇപ്രദെശവുമല്ലയൊ70
ജന്മവും നരജന്മമതല്ലയൊ71
ചെമ്മെനന്നായി നിരൂപിപ്പിൻ എല്ലാരും
തിരുനാമങ്ങൾ72 ഇല്ലാതെ പൊകയൊ
നരകങ്ങളിൽ പെടി ഇല്ലായ്കയൊ73
നാവു കൂടാതെ ജന്മമതാകയൊ74
നമുക്ക എന്നും വിനാശമില്ലായ്കയൊ74
കഷ്ടം കഷ്ടം നിരൂപണം കൂടാതെ
ചുട്ടുതിന്നുന്നു ജന്മം പഴുതെനാം
എത്രജന്മം പ്രയത്നപ്പെട്ടിക്കാലം
അത്രവന്നുപിറന്നു സുകൃതത്താൽ
എത്രജന്മം ജലത്തിൽ കഴിഞ്ഞതും
എത്രജന്മം മലത്തിൽകഴിഞ്ഞതും
എത്രജന്മങ്ങൾ മണ്ണിൽകഴിഞ്ഞതും
എത്രജന്മങ്ങൾ വിണ്ണിൽകഴിഞ്ഞതും76
എത്രജന്മം മരങ്ങളായ്നിന്നതും
എത്രജന്മം പറന്നുനടന്നതും
എത്രജന്മം മൃഗങ്ങൾ പശുക്കളായി
മർത്യജന്മത്തിന്മുമ്പെ കഴിച്ചു നാം
അത്രവെലപ്പെട്ടിന്നെത്തെ മാതാവിൻ77
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും
പത്തു78മാസം വയറ്റിൽ കഴിഞ്ഞുപൊയി
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പൊയി
തന്നെത്താനഭിമാനിച്ചു പിന്നെടം
തന്നെത്താൻ അറിയാതെ കഴിയുന്നു
എത്രകാലം ഇരിക്കുമിനിയെന്നു
സത്യമൊ79 നമുക്കെതും ഒന്നില്ലല്ലൊ
നീർപ്പൊളപൊലെയുള്ളൊരു ദെഹത്തിൽ
വീർപ്പുമാത്രം ഉണ്ടിങ്ങിനെ കാണുന്നു

97

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/99&oldid=201764" എന്ന താളിൽനിന്ന് ശേഖരിച്ചത്