താൾ:11E607.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

മൂന്നിനും ന്ദെവസബ്രഹ്മെൻ ബിഷ്ണുമഹെശ്വരെൻ
മുന്നിനുമക്ഷെരം അകാരം ഉകാരം മ്മകാരം
മൂന്നിന്നും കൊൽ മാത്രകൊൽ മതിക്കൊൽ ശുരക്കൊൽ
മൂന്നിൻന്മുഖം പതിനൊന്നാകി നില്പൂ
മൂത്തതു പാണിപാത്രവുന്നമെറ്റരു നെരിഷാം.

70

നെരിഷെയെന്നു നിശൊന്നതൊക്കും
നെടുങ്ങാതെയെറ്റ പൈക്കവും ഞ്ചൊൽ
പാരിലെ ഞായം ഞാൺകെൾക്കുന്നിതാകിലൊ
പഴികെടെന്നൊടന്നിനക്കൊല്ല നീ
ഊരിൽ നടന്നാശാരമുപദെശമായുടെനെ
ഞാൻ നിൻ കൈക്കു പൈക്കം പെയ്വാൻ
ന്നാരീ നീയെന്നൊടെതൃ പറകിൽ
നാൾതൊറുമുന്നമികടു പൈക്കവും ഞ്ചൊൽ.

71

മുന്നമിടുവതു കണ്ണുരണ്ടും
മ്മുലമായെറ്റതു നീരുഞ്ചൊറും
പിന്നെയിടുവതുണങ്ങെവരു
വിളെയിടയെറ്റതു മറ്റുമെല്ലാം
ചൊന്നവഴിയിവെയെന്നി മറ്റുമുണ്ടൊതൊൽ
ശൊത്തിയം ഞ്ചെയ്കിലറിയാമിപ്പൊൾ
മുന്നെൽ നടന്നൊരു ദെവസശൊൽ
മുല്പട്ടു ശൊൽക നീ തത്തിയകമെ

72

സത്തമെ ഞാൻ നിൻ കൈക്കു പൈക്കം
ചെയ്‌വാൻ നീയെല്പനും കല്പിച്ചതാർ
തശിപ്പെണ്ണെശൊൽ സത്തിയമെ
നിന്നപെറ്റ മൂന്നില്ലം ഞ്ചൊല്ലു
മുന്നിമിരന്നുണ്ട ദെശവുംഞ്ചൊല്ലൂ
ഭക്തികെളിലും മികുത്ത നീയൊ
പല വിതത്തിലും ഭക്തിയൊടെ

22

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/76&oldid=201125" എന്ന താളിൽനിന്ന് ശേഖരിച്ചത്