താൾ:11E607.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

66

തായെന്നിക്കുന്ന തവശിപ്പെണ്ണെ
തന്നാൽകനീയെങ്ങെനെ കൊള്ളുമാറു
വെയെന്നും നിണക്കതെല്ലാം
പെണ്ണങ്ങെളുണ്ടൊ പണ്ടൈയ്യം കൊൾവു
ആഃയെന്നൊരൾ പൂ ആഃയെന്നൊരകാരം
ന്നീയറിയ ആകാരം ന്നീയറിയ
ആതെരും പെൺപിറന്നൊരുമൊക്കും
തായെന്നിരന്നാൽ തരുവെനൊ ഞാൻ
ശാത്തിരംഞ്ചൊല്ലി നീയെറ്റുംകൊള്ളെ.

67

കൊള്ളും കവാലമിടത്തു കൈയ്യിൽ
കൊലും കൈയ്യിൽ കൊണ്ടുവന്നെൻ കാള്ളും
മ്മരപ്പന്നെയൊഖ കൊട്ടിക്കെളി
പാത്തിര മുകൈയ്യിൽ പള്ളി വിരെൽ
കരപ്പാണി കൊട്ടിപ്പാണിപാത്തിര
മുണ്ടൊയ്യിൽ കൊൾവൂ ഞാന്മൂന്നിലുന്നാൾ
കൊമളപ്പെൺങ്കൊടിപെൺബിലാതി

68

മൂന്നിൻന്നിറവും ഗുണവും ഞ്ചൊല്ലു
മൂന്നിൻ ന്നലവും കുലവും ഞ്ചൊല്ലു
മൂന്നിന്നും ന്ദെവസമൂന്നും ഞ്ചൊല്ലു
മൂന്നിന്നും അക്ഷരം മൂന്നും ഞ്ചൊല്ലു
മൂന്നിന്നും കൊ(ക)ലുമാധാരവും ഞ്ചൊല്ലു
മുന്നന്നീയെറ്റ മടവും ഞ്ചൊല്ലു
മൂന്നിന്മുഖഞ്ചൊല്ലു മൂത്തതെതു
മുന്നന്നിൻ കൈക്കു പൈക്കം പെയ്തിവാൻ
കല്പിച്ചതാർ തറെശിപ്പെണ്ണെ

69

മൂന്നിൻന്നിറം, ബെള്ളിശെംപുപൊന്നു
മൂന്നിൻ ഗുണം പശി ദാഹമൊഹം

21

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/75&oldid=201123" എന്ന താളിൽനിന്ന് ശേഖരിച്ചത്