താൾ:11E607.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്


നെടുവര നിഴെലുഴവാർ
ഉടലൊടങ്ങു യിരതു
പൊയ്കുതൂകൂലമെന്നാർ

46

കുതുകുലമെ പൊന്നൊരു
കരകടെലിവെയെഴും
മ്മതിൽ പലമിടമെ പൊയി
മറ്റുള്ള ചെറു ദീവിൽ
വിധിയല്ലയെ നിങ്ങാൻ പൊ-
പ്പെടുവതു വിധിയല്ലെന്നാർ
ചതിയല്ല മതിയൊകെൾ പൊയി
പൊൻമ്മലെയതു കണ്ടാർ

47

പൊന്മലെയതു തന്മെ-
ല്പൊയന്നു കപ്പെൽ യിന്നിതു
വിധിയെന്നിട്ടിതിലുള്ള
വാണിയമെല്പാം
ബന്നിയ കടെൽ തന്നിൽ
വാരിയങ്ങെങ്ങറിഞ്ഞു വിട്ടാർ
പൊന്നിനെ യതിലെറ്റി പൊരുക
വിരികെയെനാർ

48

ബിരിയപ്പാ വലിഞ്ഞൊടുക കപ്പെൽ
ബീശു കനൽക്കാറ്റെ തുണയെന്നു
1കരവക്കൂട്ടം മുഴങ്ങിന കാലം
കൊട്ടുംപാട്ടും കളിയും ബിനൊദം
പരവക്കപ്പെൽ വാരുത്തതു കണ്ടാൽ
പാരും ന്നീരുമതൊന്നറിയാതെ
കരെയക്കപ്പെൽ മുഴങ്ങിന കാലം
കച്ചിൽ പട്ടിണമെ കര കണ്ടാർ

15

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/69&oldid=201111" എന്ന താളിൽനിന്ന് ശേഖരിച്ചത്