താൾ:11E607.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

49

കച്ചിൽപ്പഷ്ണം ന്നഗരിലുള്ളൊരും
കടുകക്കപ്പെലകംകൊൾതെന്നു
ഒച്ചെയൊടാർത്തു തെളിച്ചു വിച്ചിട്ടൊക്ക
പ്പദൈശമെല്ലാം കൊടികെട്ടി
തച്ചിൽത്താലവും ബെള്ളരിയും ബില
വെള്ളിവിളക്കും തണ്ണീർക്കുടവം
ബെച്ചിട്ടങ്ങെതീരെറ്റിനാരപ്പൊൾ
ബിരിയ കപ്പെൽ ശരക്കുമഴിച്ചാർ

50

ശരിക്കഴിച്ചു മച്ചിലും
മരത്തിലുംപൊരുത്തിനാർ
ഒരുത്തെർ പൊകെല്ലാനമ്മെൾ
കരക്കു കൊൾക കപ്പെലും
പെരുത്ത് കൂമ്പിനെയും ന്നാം
പിടിച്ചെടുക്കെയെന്നുടെൻ
വരുത്തമുപ്പുരച്ചനങ്ങൾ വന്നു
പാണ്ടിയാല കെട്ടിനാരെ.

51

1പാണ്ടിയാക്കു പണിയും തീന്നു
പലെരും ബരിക കണക്കു കാണ്മാൻ
മീണ്ടു നിങ്ങെൾക്കു വരും ബിയം കൊൾവിൻ
ബെള്ളിയും പൊന്നുമെടുത്തെടുത്തെ
(ആണ്ട ചെകൊർക്കു വിയം കൊടുത്തു)
ബെണ്ടുവതീവണ്ണമെന്നറിഞ്ഞു
പെയെന്നിനൽകത്തുടങ്ങിനാരെ
ആണ്ടു ചെകൊർക്കു വിയം കൊടുത്തി-
ട്ടപ്പെനുംമ്മകെനും പൊയി മച്ചിൽപ്പുക്കാർ

52

മച്ചിലിരിന്നിട്ടു വട്ടുംഞ്ചൂതും
ബളെരച്ചതിരങ്കം പൊർപൊരുംപൊൾ

16

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/70&oldid=201113" എന്ന താളിൽനിന്ന് ശേഖരിച്ചത്