Jump to content

താൾ:ഹാസ്യരേഖകൾ.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പത്രാധിപൎക്കുള്ള കത്തുകൾ

രുവിതാംകൂർ സിവിൽലിസ്റ്റ് മുതലായ പ്രസിദ്ധീകരണങ്ങളനുസരിച്ച് ൧൨൪ മുതൽ ൧൨൭ വരെ തുടൎച്ചയായി ചെങ്കോട്ടയിലാണ് മി. അയ്യർ ജോലിയിലിരുന്നത് എന്നു കാണുന്നു. ആ സ്ഥിതിക്ക് അദ്ദേഹം ൧൨൫-ൽ കൊല്ലത്തു താമസിച്ചിരുന്നിരിക്കാൻ ഇടയില്ല. ചരിത്രസംബന്ധികളായ ഈദൃശഗവേഷണങ്ങളിൽ അത്യന്തം നിഷ്ക്കൎഷയുള്ള മി. അയ്യൎക്ക് ഈ അക്ഷന്തവ്യമായ പ്രമാദം പറ്റിയതിൽ അതിശയിക്കുന്നു.

"പങ്കജം"


സർ,

മി. പി. കെ. അയ്യരുടെ അക്ഷന്തവ്യമായ ഒരു പ്രമാദത്തെ ശ്രീമതി 'പങ്കജം' താങ്കളുടെ കഴിഞ്ഞ ലക്കത്തിൽ അപലപിച്ചിരുന്നതു കണ്ടു. ഇതുപോലൊരു പ്രമാദം പണ്ഡിതപണ്ഡിതനായ മി. അയ്യൎക്ക് ഒരിക്കലും പറ്റാൻ ഇടയില്ലെന്നും അതു് അദ്ദേഹത്തിന്റെ കത്ത് അച്ചെഴുത്തിൽ പകൎന്നപ്പോൾ വല്ല അച്ചടിച്ചെകിത്താന്മാരും പറ്റിച്ച പണി ആയിരിക്കണമെന്നും ന്യായമായി ഊഹിക്കാൻ ശ്രീമതിക്കു സാധിക്കാതെവന്നതിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

"നീതി"


സർ,

'ജനാരവ'ത്തിന്റെ മഹനീയപംക്തികളിൽ 'നീതി' എന്നൊരു സാഹസികൻ മൎയ്യാദയെന്നിയേ "ശ്രീമതി, ശ്രീമതി" എന്നു വിളിച്ച് ആക്ഷേപിച്ചുകാണുന്ന 'പങ്കജം'

"https://ml.wikisource.org/w/index.php?title=താൾ:ഹാസ്യരേഖകൾ.pdf/73&oldid=223916" എന്ന താളിൽനിന്ന് ശേഖരിച്ചത്